വീടുകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.പ്രത്യേകിച്ച് വീട്ടിലെ ഗാര്‍ഡന്‍. അതിനു സഹായിക്കുന്ന ഹാങ്ങിങ് പ്ലാന്റാണ് എപിഷ്യ (Episcia) അഥവാ ഫെ്‌ലയിം വയലറ്റ്. ഇതിനെ ഇന്‍ഡോര്‍ ആയും ഔട്ട്‌ഡോര്‍ ആയും വളര്‍ത്താം. ഇന്‍ഡോര്‍ ആയി വെക്കുകയാണെങ്കില്‍ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നത് പോലെ ജനാലയുടെ അരികില്‍ വെക്കുക.
ഇനി ഔട്ട്‌ഡോര്‍ ആയി വെക്കുന്നവര്‍ ഒരുപാട് വെയിലുള്ള സ്ഥലത്ത് വക്കരുത്. മീഡിയം അല്ലെങ്കില്‍ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നിടത്ത് വെക്കുക. മാത്രമല്ല ഉച്ചക്കുള്ള വെയില്‍ കിട്ടുന്നിടത്ത് വെക്കരുത്. ഒരുപാട് വെയില്‍ അടിച്ചാല്‍ ഇലയുടെ അറ്റം കരിഞ്ഞുപോകും. സ്വാഭാവികമായ വെളിച്ചം വേണമെന്നില്ല ഈ ചെടിക്ക്. കൃത്രിമ വെളിച്ചത്തിലും ഫെ്‌ലയിം വയലറ്റ് നന്നായി വളരും.
പല തരത്തിലുള്ള എപിഷ്യ ചെടികളുണ്ട്. ഇതിന്റെ പൂവ് കാണാന്‍ പ്രത്യേക ഭംഗിയാണ്. ചട്ടി നിറയെ തിങ്ങി നില്‍കുന്നതാണ് ഇതിനെ കൂടുതല്‍ മനോഹരമാക്കുന്നത്. നന്നായി പ്രോണ്‍ ചെയ്തു കൊടുത്താല്‍ ചെടി നല്ല ഇലകളും പൂക്കളും ആയി വളരും.
നല്ല ശിഖരങ്ങള്‍ വരികയും ഒരുപാട് പൂക്കള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ കാര്യമായ കെയര്‍ ആവശ്യമില്ല. അതിനാല്‍ എപ്പോഴും വളം ഇടേണ്ട ആവശ്യവുമില്ല. പോട്ടിങ് ഗാര്‍ഡന്‍ സോയിലും കമ്പോസ്റ്റും ചാണകപ്പൊടിയും മിക്‌സ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്.