ആരെയും ഒന്നിനെയും പേടിക്കാതെ അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പല കടമ്പകളും കടക്കേണ്ടതുണ്ട്. സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്നും വില്ലനായി നില്‍ക്കുന്നത് പണം തന്നെയാണ്. എന്നാല്‍ ഒരു വീട് ആഗ്രഹിക്കുന്ന ഏതോരാള്‍ക്കും ആശ്വാസം പകരുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫോര്‍ട്ട് സ്റ്റുഡിയോ എന്ന സ്ഥാപനം. കോഴിക്കോട് സ്വദേശികളും ആര്‍ക്കിടെക്റ്റുമാരുമായ മുഹമ്മദ് നിയാസ്, അജയ് എന്നിവരാണ് ഇതിന്റെ അമരത്ത് പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുകയാണ് ഈ യുവ ആര്‍ക്കിടെക്റ്റര്‍മാര്‍. സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നതിനാണ് സുഹൃത്തുകളായ ഇരുവരും ചേര്‍ന്ന് ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനം ആരംഭിക്കുന്നത്. ചെലവ് കുറച്ച് വീട് വയ്ക്കുന്നതിനുള്ള സഹായങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ചെയ്ത് നല്‍കുക എന്നതാണ് ലക്ഷ്യം.
മറ്റൊരു ആര്‍ക്കിടെക്റ്റും കരാറുകാരനും വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുമ്പോള്‍ തങ്ങളുടെ ഉപദേശങ്ങള്‍ക്കും സേവനങ്ങള്‍ക്കുമനുസരിച്ച് ചെലവ് കുറയ്ക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വീടിന്റെ നിര്‍മാണത്തിന് കൂടി ഇവര്‍ നേതൃത്വം നല്‍കി.
2018 ല്‍ 5.3 ലക്ഷം രൂപയുടെ വീട് നിര്‍മ്മിച്ച് തുടക്കം. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 15 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം പൂവണിഞ്ഞു. ഇവയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ മുതലുള്ള ബജറ്റില്‍ റെനൊവേഷന്‍, ഇന്റീരിയര്‍ വര്‍ക്കുകളും ഡിഫോര്‍ട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ ചെയ്ത് നല്‍കുന്നുണ്ട്. വീട് നിര്‍മാണത്തിലെ ആദ്യ ഘട്ടമായ പ്ലാനിങ് മുതല്‍ അവസാന ഘട്ടമായ താക്കോല്‍ കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഡിഫോര്‍ട്ട് സ്റ്റുഡിയോ മേല്‍നോട്ടം വഹിക്കുന്നു.
ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ചാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. വെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഉപഭോക്താവ് ഒരുക്കി നല്‍കിയാല്‍ മതി. ആറ് മുതല്‍ എട്ട് മാസം വരെയാണ് ഒരു വീട് നിര്‍മിക്കുന്നതിന് എടുക്കുന്ന സമയം.
'നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ഞങ്ങള്‍ വരുത്താറില്ല. അതാണ് ഞങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന ഘടകവും. ലാഭം ലക്ഷ്യം വെച്ചല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തെക്കാളുപരി സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടാവുക എന്നതാണ് ഞങ്ങളുടെ സ്വപ്നം'-നിയാസ് പറഞ്ഞു.
പണത്തിന്റെ ബുദ്ധിമുട്ടുകള്‍ മൂലം വീടെന്ന സ്വപ്‌നത്തിന് തിരശീലയിടുന്ന നിരവധി സാധാരണക്കാര്‍ക്ക് ആശ്വാസത്തിന്റെയും സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കരങ്ങള്‍ നീട്ടുകയാണ് ഈ ചെറുപ്പക്കാര്‍.