കളര്‍ തീം ഡിസൈനിങ്ങാണ് കന്റംപററി വീടുകളുടെ അകത്തളങ്ങളെ സുന്ദരമാക്കിത്തീര്‍ക്കുന്നത്. ഓരോ ഇടങ്ങളെയും തനിമ നഷ്ടപ്പെടുത്താതെ ആകര്‍ഷകമാക്കി മാറ്റാന്‍ കളര്‍ തീം ഡിസൈനിങ്ങിന് സാധിക്കും.
വീടിന്റെ ഇന്റീരീയര്‍ തീമില്‍ പ്രകടമാക്കുന്ന കളര്‍ തീമിനെ അനാവൃതമാക്കുന്നവയാണ് ആധുനികകാല ഫ്‌ളോറിങ്ങുകള്‍. കന്റംപററി ശൈലിയുടെ സവിശേഷതകളെ ഭംഗിയായി ക്രമീകരിക്കാന്‍ ഫ്‌ളോറിങ്ങിന് സാധിക്കും. പ്രത്യേകം ഡിസൈന്‍ പാറ്റേണുകളെ ഭാവനാപരമായി വിശ്വസിക്കുന്നതിനാലാണ് കന്റംപററി ഡിസൈന്‍ മികവ് പൂര്‍ണ്ണമാകുന്നത്.
ഒരു ഭിത്തിക്ക് പ്രത്യേകം നിറം നല്‍കി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ശൈലിയാണ് കന്റംപററി വീടുകളുടെ അകത്തളങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഫോര്‍മല്‍ ലിവിങ്ങില്‍ സ്ഥാനം പിടിക്കുന്ന ടിവി സ്‌പേസ് മുതല്‍ ഈ ശൈലി പ്രകടമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വാള്‍പേപ്പറുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇന്ന് കാണുന്ന പ്രധാന മാറ്റം. മുറിയുടെ തീമിന് അനുസതരിച്ച് വാള്‍ പേപ്പര്‍ നല്‍കിയാണ് ഇന്ന് ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാറുള്ളത്. വാള്‍പേപ്പര്‍ തീമിനോട് വുഡന്‍ തീം സമന്വയിപ്പിക്കുന്ന രീതിയും ഇന്ന് കണ്ടുവരുന്നുണ്ട്.
വാള്‍പേപ്പര്‍ പുതുമകള്‍ പോലെ തന്നെ കന്റംപററി വീടുകളെ സുന്ദരമാക്കി തീര്‍ക്കുന്നവയാണ് ലൈറ്റുകള്‍. സ്വാഭാവിക പ്രകാശത്തിന്റെ അതേ പ്രാധാന്യത്തിലാണ് കൃത്രിമ വെളിച്ച സംവിധാനങ്ങളും രൂപപ്പെടുത്തുന്നത്. എല്‍. ഇ. ഡി ലൈറ്റുകളുടെ പുതുമകളെ ഭംഗിയായി ഉപയോഗപ്പെടുത്താന്‍ കന്റംപററി വീടുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
പ്‌ളോട്ടിന്റെ പരിമിതികളെ ഭംഗിയായി മറികടക്കാന്‍ കന്റംപററി വീടുകള്‍ക്ക് കഴിയും. സ്‌പേസ്് ഒട്ടും നഷ്ടപ്പെടാതെ മികവോടെ രൂപപ്പെടുത്തുന്ന കന്റംപററി വീടുകള്‍ നമ്മുടെ ഇഷ്ടങ്ങളില്‍ വന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടിയാണ്.