വീട് ഒരു സ്വപ്നമാണ്. ഒരു വീട് വയ്ക്കുക ചില്ലറ പണിയല്ല. ആദ്യം സ്ഥലം വാങ്ങണം, പിന്നെ വീടു പണിയണം. സമയവും പണവുമെല്ലാം കുറേ ചെലവാക്കണം. അധിക ചെലവല്ലേ? എന്നാല്‍ പിന്നെ ഫ്‌ളാറ്റു വാങ്ങാം. പക്ഷേ, ഫ്‌ളാറ്റിന് വീടിന്റെ സുഖമില്ല. ഫ്‌ളാറ്റിന്റെ ഡോറു തുറന്നാല്‍ മുറ്റമില്ല, ചെടി വയ്ക്കാന്‍ സ്ഥലമില്ല. പിന്നെ ഏറ്റവും നല്ല വഴി വില്ല വാങ്ങലാണ്. ഒരു വീടും കുറച്ചു സ്ഥലവും ഒരുപാട് സൗകര്യങ്ങളും, പിന്നെ അടുത്തടുത്ത വീടും എല്ലാം വില്ല തരും.
1. വില്ല പണിയുന്നതിന് ചില ചട്ടങ്ങളുണ്ട്, കേരള മുന്‍സിപ്പല്‍ ബില്‍ഡിങ്ങ് റൂല്‍സ്. അതായത് ഫ്ളോര്‍ ഏരിയ റേഷ്യോ, റോഡിന്റെ വീതി, വെള്ളക്കെട്ടുകളില്‍ (കായല്‍, പുഴ തുടങ്ങിയവ) നിന്നുള്ള അകലം എന്നിവയില്‍ പാലിക്കേണ്ട കണക്കുകള്‍. ഇതെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.
2. ബില്‍ഡിങ്ങ് പെര്‍മിറ്റ് ഉണ്ടോ എന്ന് നോക്കണം. ബില്‍ഡേറാടു അതിെ ന്റ ഒരു കോപ്പി ചോദിക്കാം. അതു തരാന്‍ അവര്‍ ബാധ്യസ്ഥരാണ്. അംഗീകരിച്ച പ്‌ളാന്‍ അനുസരിച്ചാണോ വില്ല പണിയുന്നതെന്ന് ശ്രദ്ധിക്കണം.
3. പണിപൂര്‍ത്തിയാക്കിയ വില്ലകളാണ് വാങ്ങുന്നതെങ്കില്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് ഉണ്ടോ എന്ന് ചോദിക്കാം. ആവശ്യമെങ്കില്‍ കോപ്പി ആവശ്യപ്പെടാം.
4. വില്ല വാങ്ങുന്നതിനു മുമ്പ് ആ പ്രദേശത്ത് വില്ല പണിയുന്നതിന് നിയമപരമായ തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദാഹരണത്തിന്, കായല്‍ കയ്യേറിയതോ ആവശ്യമായ രേഖകള്‍ ഇല്ലാത്ത സ്ഥലമാണോ തുടങ്ങിയവ അന്വേഷിച്ചറിയണം.
5. വില്ല വാങ്ങുന്നയാളിന് വില്ല സംബന്ധിച്ച രേഖകള്‍ കാണാന്‍ അവകാശമുണ്ട്. ആവശ്യപ്പെടുമ്പോള്‍ എല്ലാ നിയമരേഖകളും കാ ണിക്കാന്‍ ബില്‍ഡറിനും കടമയുണ്ട്. അതില്‍ ഏതെങ്കിലും ഒഴിവുകഴിവുകള്‍ പറയുന്നുണ്ടോ എന്നും നോക്കണം.
6. വില്ല വാങ്ങുന്ന നിയമവശങ്ങളെപ്പറ്റി വാങ്ങുന്നയാളിന് അറിവില്ലെങ്കില്‍ അതിനെപ്പറ്റി അറിയുന്ന ആരോടെങ്കിലും, അഡ്വക്കേറ്റിനോടൊ മുന്‍സിപ്പാലിറ്റിയിലോ റജിസ്ട്രാറിനെയോ രേഖകള്‍ കാണിച്ച് അവരുടെ സഹായം തേടുന്നത് നല്ലതായിരിക്കും.
7. പരസ്യങ്ങള്‍ മാത്രം നോക്കി വില്ലകള്‍ വാങ്ങരുത്. ചില ബില്‍ഡേഴ്‌സ് ഒരുപാട് പരസ്യം കൊടുക്കുമെങ്കിലും സത്യാവസ്ഥ അതായിരിക്കണമെന്നില്ല. കമ്പനികളുടെ പൂര്‍വ്വകാല ചരിത്രം അന്വേഷിക്കേണ്ടത് ആവശ്യമാണ്. ബില്‍ഡറുടെ വിശ്വസ്തത അതിപ്രധാനമാണ്.
8. വില്ല വാങ്ങുമ്പോള്‍ അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നുള്ളത് പ്രധാനമാണ്. സിറ്റിക്കകത്ത് എന്ന് പരസ്യത്തില്‍ കാണുന്ന പല വില്ലകളും സിറ്റിക്ക് പുറത്തായിരിക്കും പണിതിട്ടുണ്ടാവുക. സ്ഥലം പോയി കണ്ട് വില്ല വാങ്ങുന്നതാണ് നല്ലത്. പ്രവാസികളാണ് വില്ല വാങ്ങുന്നതെങ്കില്‍ കൂടി നാട്ടില്‍ അന്വേഷിച്ചതിനുശേഷം വാങ്ങുന്നതായിരിക്കും നല്ലത്.
9. സിറ്റിക്കുള്ളിലെ വില്ലകള്‍ക്ക് ലാന്റ് വാല്യൂ കൂടുതലാണ്. പരസ്യങ്ങളില്‍ സിറ്റിക്കുള്ളില്‍ എന്നു കാണുന്നത് സത്യമാണെന്നു കരുതി വലിയ വില കൊടുത്ത് വില്ല വാങ്ങി വഞ്ചിതരാകരുത്.
10. മിക്ക വില്ലകളുടേയും പരസ്യങ്ങളില്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, ബസ് സ്‌റ്റോപ്പ് തുടങ്ങിയവ വളരെ അടുത്താണെന്ന് പറയാറുണ്ട്. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നായിരിക്കും. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ അകലെയായിരിക്കും സ്‌കൂളും ഹോസ്പിറ്റലുമെല്ലാം. അത്തരം ചതിക്കുഴികളില്‍ വീഴരുത്.
11. വില്ല വാങ്ങുമ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. രണ്ടു തരം ഉടമസ്ഥാവകാശം ഉണ്ട്, ഒന്ന് വില്ലയ്ക്ക് ചുറ്റുമുള്ള ആറോ ഏഴോ സെന്റിന്റെ ഉടമസ്ഥാവകാശം. രണ്ട് പൊതുവായ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം. അവതായത് ക്‌ളബുകള്‍, റോഡ്, സ്വിമ്മിങ്ങ്പൂള്‍, കളിസ്ഥലം തുടങ്ങിയവയ്ക്ക് ഷെയറായിട്ടാണ് ഉടമസ്ഥാവകാശം നല്‍കുന്നത.് എ്രത സഥ്‌ലം നമുക്കു കിട്ടും എന്ന് വാങ്ങുന്നതിനു മുമ്പേ കൃത്യമായി മനസ്‌സിലാക്കണം.
12. വില്ല വാങ്ങുന്നതിനുമുമ്പ് മാസ്റ്റര്‍ പ്‌ളാന്‍ നോക്കി നമ്മുടെ പേ്‌ളാട്ട് തീരുമാനിക്കുന്നു. അതേ പേ്‌ളാട്ട് തന്നെയാണ് ബില്‍ഡര്‍ നിങ്ങള്‍ക്കു തരുന്നതെന്ന് ഉറപ്പുവരുത്തണം. ചിലപ്പോള്‍ ചില പേ്‌ളാട്ടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാകുമ്പോള്‍ മാറ്റിത്തരാനുള്ള സാധ്യതയുണ്ട്. വസ്തു, സ്ഥലത്തിന്റെ കിടപ്പ് തുടങ്ങിയവയില്‍ നിഷ്‌കര്‍ഷയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനിക്കുക. മാസ്റ്റര്‍ പ്‌ളാന്‍ നോക്കി പേ്‌ളാട്ട് തീരുമാനിക്കാതെ സ്ഥലം സന്ദര്‍ശിച്ച് വില്ല വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
13. ക്‌ളബ്, കളിസ്ഥലം തുടങ്ങി ഒരുപാട് സൗകര്യങ്ങള്‍ ബില്‍ഡേഴ്‌സ് തരാമെന്ന് പറയാറുണ്ട്. അതൊക്കെ ആവശ്യമുള്ളതാണോ എന്നുകൂടി നോക്കണം. അല്ലെങ്കില്‍ അവയുടെ അറ്റകുറ്റപണികള്‍ക്കായി വെറുതേ കാശു കൊടുക്കേണ്ട അവസ്ഥയായിരിക്കും ഫലം. ചില ബില്‍ഡേഴ്‌സ് കുറേ ഓഫര്‍ ചെയ്യുമെങ്കിലും അത്തരം സൗകര്യങ്ങള്‍ കിട്ടാറില്ല. എഗ്രിമെന്റില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത് വായിച്ച് മനസ്‌സിലാക്കിയിരിക്കണം.
14. വില്ലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ കമ്പനി എന്തെല്ലാം ചെയ്യുമെന്ന കാര്യങ്ങള്‍ ആദ്യമേ ചോദിച്ചു മനസ്‌സിലാക്കണം. സാധാരണ നിലയില്‍ ഒന്നോ രണ്ടോ വര്‍ഷം കമ്പിനി നേരിട്ടു തന്നെ കേടു പാടുകള്‍ തീര്‍ത്തു തരാറുണ്ട്. എന്തെങ്കിലും കാരണവശാല്‍ വില്ലയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ നിര്‍മ്മാണത്തില്‍ ഉണ്ടായി വില്ല തകരാറിലായാല്‍ ബില്‍ഡിങ്ങ് മാറ്റികൊടുക്കണം എന്ന വ്യവസ്ഥയും നിലവിലുണ്ട്.
15. വില്ലയില്‍ കാര്‍പാര്‍ക്കിങ്ങ് സൗകര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ഒന്നോ രണ്ടോ കാര്‍പാര്‍ക്കിങ്ങ് ഇന്ന് നല്‍കാറുണ്ട്. രണ്ട് കാര്‍പാര്‍ക്കിങ്ങ് സൗകര്യമുള്ളതാണ് എപ്പോഴും നല്ലത്. അഥിതികള്‍ വരുമ്പോള്‍ അവരുടെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടോ എന്ന് ഉറപ്പുവരുത്തണം. മിക്ക ബില്‍ഡേഴ്‌സും വിസിറ്റേഴ്‌സ് കാര്‍ പാര്‍ക്കിങ്ങിനു ഒന്നോ രണ്ടോ ലക്ഷം അധികം വാങ്ങാറുണ്ട്. അപൂര്‍വ്വമായി ഫ്രീ സര്‍വീസും നല്‍കാറുണ്ട്.
16. പരസ്യങ്ങളില്‍ പറയുന്ന വില തന്നെയാവണം വില്ലയ്ക്ക് എന്നു നിര്‍ബന്ധമില്ല. വാഹനങ്ങളുടെ ഷോറൂം പ്രൈസ് പോലെയാണ് വില്ലയുടെ കാര്യവും. വാഹനം നിരത്തിലിറങ്ങാന്‍ പിന്നെയും പൈസ ചെലവാക്കണം. അതുപോലെ വില്ല വാങ്ങുമ്പോള്‍ കാര്‍ പാര്‍ക്കിങ്ങ്, രജിസ്‌ട്രേഷന്‍, സര്‍വ്വീസ് ചാര്‍ജ്ജ് എന്നിങ്ങനെ പല വഴിക്ക് പണം കൂടുതല്‍ ചെലവാകും.
17. 2000 ചതുരശ്രയടി വില്ല എന്ന് വില്ലയുടെ പരസ്യം കാണുമ്പോള്‍ ഓര്‍ക്കുക, രണ്ടുതരം ഏരിയയുണ്ട്- കാര്‍പെറ്റ് ഏരിയയും ബില്‍റ്റ് അപ് ഏരിയയും. കാര്‍പെറ്റ് ഏരിയ എന്നാല്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ അതായത്, ഭിത്തി ഒഴിവാക്കിയുള്ള സ്ഥലം. ബില്‍റ്റ് അപ് ഏരിയയില്‍ ഭിത്തി ഉള്‍ക്കൊള്ളുന്നതിനാല്‍ കാര്‍പറ്റ് ഏരിയയേക്കാള്‍ സ്ഥലം കുറവായിരിക്കും. പരസ്യത്തില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു മനസിലാക്കണം.
18. വില്ല വാങ്ങുമ്പോള്‍ പണം ഒരുമിച്ചു കൊടുക്കേണ്ടതില്ല. എഗ്രിമെന്റില്‍ പണംകൊടുക്കുന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. ഉദാഹരണത്തിന്, തറപ്പണി കഴിയുമ്പോള്‍ 20 ശതമാനം, പില്ലറിട്ടു കഴിഞ്ഞാല്‍ 25 ശതമാനം എന്നിങ്ങനെ നല്‍കിയാല്‍ മതി. അത് എത്രയാണെന്നു മനസിലാക്കണം. അതനുസരിച്ചു പണം കൊടുക്കുന്നതാണ് നല്ലത്.
19. വില്ല പണിതു നല്‍കാമെന്നു പറഞ്ഞ സമയത്തു തെന്ന വില്ലയുെട പണി തീര്‍ത്തു കൊടുക്കണം. വില്ല വാങ്ങുന്നതിനു മുമ്പ് ബില്‍ഡേഴ്‌സ് മുന്‍ പ്രൊജക്ടുകളില്‍ സമയനിഷ്ഠ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചറിയുന്നത് നല്ലതായിരിക്കും.
20. പറഞ്ഞ സമയത്ത് വില്ലയുടെ പണി പൂര്‍ത്തിയാക്കി തന്നില്ലെങ്കില്‍ കമ്പനികള്‍ നഷ്ടപരിഹാരം തരണം. എഗ്രിമെന്റില്‍ അതിനെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കണം.
21. ബാങ്ക് ലോണ്‍ എടുത്താണ് വില്ല വാങ്ങുന്നതെങ്കില്‍, ആ പ്രൊജക്റ്റ് ലോണിനായി അപേക്ഷിക്കുന്ന ബാങ്ക് അംഗീകരിച്ചിട്ടുണ്ടോ എന്നുനോക്കണം. എല്ലാ പ്രൊജക്റ്റും എല്ലാ ബാങ്കുകളും അംഗീകരിക്കണമെന്നില്ല. പലപ്പോഴും ബില്‍ഡേഴ്‌സും തങ്ങളെ അംഗീകരിച്ചിട്ടുള്ള ബാങ്കുകളുടെ വിവരങ്ങള്‍ നല്‍കാറുണ്ട്.
22. ഇലക്ട്രിസിറ്റിയാണ് മറ്റൊരു കാര്യം. വൈദ്യുതി മാത്രമല്ല പവര്‍ ബാക്ക് അപും മിക്ക വില്ലകളിലും ചെയ്തു തരാറുണ്ട്. നൂറുശതമാനം പവര്‍ ബാക്ക് അപ് തരുമെന്നു പരസ്യം കണ്ടാല്‍ അങ്ങനെ ലഭിക്കും എന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ സോളാര്‍ പാനലുകളും വില്ലകളില്‍ നല്‍കാറുണ്ട്.
23. വില്ലയില്‍ ആവശ്യത്തിന് വെളളം ലഭ്യമാണോ എന്ന് അന്വേഷിക്കണം.
24. സിറ്റിയിലെ ഏറ്റവും വലിയ പ്രശ്‌നം മാലിന്യസംസ്‌കരണമാണ്. വില്ലകള്‍ പണിയുമ്പോള്‍ കമ്പനികള്‍ മാലിന്യ സംസ്‌കരണത്തിനുള്ള വഴികളും കണ്ടെത്തിയിരിക്കും. എങ്കിലും മാലിന്യസംസ്‌കരണ ഉപാധികളെകുറിച്ച് ചോദിച്ച് മനസിലാക്കണം.
25. മിക്ക വില്ലകളിലും ഇപ്പോള്‍ മഴവെള്ള സംഭരണികളും അശുദ്ധജലം ശുദ്ധീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കാറുണ്ട്. അത്തരം സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കണം.
26. സെക്യൂരിറ്റി, ഫയര്‍ സേഫിറ്റി തുടങ്ങിയ കാര്യങ്ങള്‍ വില്ലയില്‍ എങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അന്വേഷിച്ചറിയണം. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം കമ്പനി നേരിട്ട് സെക്യൂരിറ്റി സംവിധാനം നല്‍കാറുണ്ട്. അതിനുശേഷം റെസിഡന്‍സ് അസോസിയേഷനെ ഏല്‍പിക്കുകയാണ് ചെയ്യുന്നത്.
27. ലക്ഷ്വറി വില്ലയാണ് വാങ്ങുന്നതെങ്കില്‍ ഹോം ഓറ്റോമേഷന്‍ നല്‍കാറുണ്ട്. ഐ ഫോണ്‍ ഉപയോഗിച്ച് വില്ലയിലെ ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇത്. ഇത്തരം ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടോ എന്നും മനസിലാക്കണം.
28. ശിതീകരണ സംവിധാനങ്ങള്‍ പലപ്പോഴും ബില്‍ഡേഴ്‌സ് ചെയ്തു തരാറുണ്ട്. അങ്ങനെ ചെയ്യുന്നതാണ് നല്ലത്. എ.സി. കിച്ചന്‍ കാബിനറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ചെയ്തു തരുമോ എന്നുകൂടി അന്വേഷിക്കണം.
29. ഇപ്പോഴത്തെ വില്ലകളിലെല്ലാം ഗ്യാസ്ബാങ്ക് നല്‍കാറുണ്ട് അതാണ് സൗകര്യം. ഓരോ വില്ലയിലും പൈപ്പ് കണക്ഷനും മീറ്ററും ഘടിപ്പിച്ചിരിക്കും. വില്ലയുടെ കെയര്‍ ടെയ്ക്കര്‍ ഗ്യാസിന്റെ കാര്യങ്ങള്‍ നോക്കുന്നതിനാല്‍ ടെന്‍ഷനും വേണ്ട. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടോ എന്നും മനസിലാക്കണം.
30. ഏറ്റവും പ്രധാനം വില്ല ആവശ്യത്തിനനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത് എന്നതാണ്. പ്രായമായവരാണെങ്കില്‍ സിറ്റിയില്‍ നിന്ന് അകന്നു നില്‍ക്കാനായിക്കും താത്പര്യം. എന്നാല്‍, ബിസിനസുകാര്‍ക്ക് സിറ്റിക്കകത്തും. ആവശ്യക്കാരുടെ താത്പര്യം, ഉപയോഗം, തുടങ്ങിയവ അനുസരിച്ചും വേണം വില്ല തിരഞ്ഞെടുക്കേണ്ടത്.