വീടിനു നല്‍കാം ഹോളിസ്റ്റിക് അപ്രോച്ച്

കേരളത്തിലെ പഴയതും പുതിയതുമായ നിര്‍മ്മാണശൈലിയെക്കുറിച്ചും ഭവന നിര്‍മ്മാണത്തെക്കുറിച്ചുമുള്ള സ്വന്തം കാഴ്ചപ്പാടുകള്‍ ആശാലതാതമ്പുരാന്‍ സംസാരിക്കുന്നു

author-image
Simi Mary
New Update
വീടിനു നല്‍കാം ഹോളിസ്റ്റിക് അപ്രോച്ച്

പഴയകാല വീടുകളുടെ ഹോളിസ്റ്റിക്ക് അപ്രോച്ചിനെ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണ് പ്രശസ്ത ആര്‍ക്കിടെക്ടും മോഹന്‍ദാസ് കോളേജ് ഒഫ് എന്‍ജിനീറിംഗ് ആന്റ് ടെക്‌നോളജിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആശലത തമ്പുരാന്‍. വീടുകളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ആശാലത തമ്പുരാനുണ്ട്. പ്രകൃതിയെ പിണക്കി കെട്ടിടങ്ങള്‍ പണിയുന്നതിനെ ആശാലത തമ്പുരാന്‍ ഒട്ടും പ്രോത്‌സാഹിപ്പിക്കുന്നില്ല, പൈതൃക നിര്‍മ്മിതികളെ കുറിച്ച് 'തിരുവനന്തപുരം മോണോഗ്രാഫ് ഒഫ് ഹെറിറ്റേജ് ബില്‍ഡിങ്ങ്‌സ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാസ്തുശാസ്ത്രത്തെ അറിയാം

പ്രകൃതിയെ പരമാവധി ഉപയോഗിച്ച്, പരമാവധി ഊര്‍ജ്ജോപഭോഗം നടത്തികൊണ്ട് ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ സഹായിക്കുന്നതാണ് വാസ്തുശാസ്ത്രം. വാസ്തുശാസ്ത്രം കുറേ പ്‌ളാനുകളോ കണക്കുകളോ അല്ല. വാസ്തുശാസ്ത്രത്തെ സസ്‌റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, ഇക്കോ ഫ്രെണ്ട്‌ലി ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ ഇക്കോളജിക്കലി ബാലന്‍സ്ഡ് ഹാബിറ്റേഷന്‍ എന്നൊക്കെപറയാം. ആര്‍ക്കിടെക്ചറിന്റെ സംസ്‌കൃത വാക്കാണ് വാസ്തുശാസ്ത്രം. വാസ്തുശാസ്ത്രം മതപരമല്ല. വാസ്തുശാസ്ത്രത്തിലെ ബേസിക്ക് പ്രിന്‍സിപ്പിള്‍ ജീവിക്കാന്‍ ഒരു നല്ല സ്ഥലം ഒരുക്കുക എന്നതാണ്. വീടുപണിയാന്‍ കുറേ വഴികള്‍ വാസ്തുശാസ്ത്രത്തില്‍ പറയുന്നു. അതു വിശാലമായ തലത്തിലാണെന്നു മാത്രം. പ്‌ളാനിങ്ങില്‍ ഒരുപാട് ഫ്‌ളക്‌സിമ്പിലിറ്റിയുണ്ട്, ഒട്ടും റിജിഡ് അല്ല. വാസ്തുശാസ്ത്രം ഭാരതത്തിന്റെ സംഭാവനയാണ് കേരളത്തിന്റേതല്ല. വേദത്തില്‍ ഇതിനെകുറിച്ച് പറയുന്നുണ്ട്. ഓരോ സ്ഥലമനുസരിച്ച് വാസ്തുശാസ്ത്രത്തില്‍ വ്യത്യാസമുണ്ടെങ്കിലും സ്ഥലത്തിന്റെ കിടപ്പിനനുസരിച്ചുള്ള നിര്‍മ്മാണം, അനുപാതം, ബേസിക്ക് പ്‌ളാനുകള്‍ ഇതിലൊന്നും വലിയ വ്യത്യാസം ഭാരതത്തില്‍ എവിടെയും ഉണ്ടാകില്ല. വാസ്തുശാസ്ത്രം വളരെ അര്‍ത്ഥവത്താണെങ്കിലും നൂതന പഠനരീതിയില്‍ ഇതിനെ ചേര്‍ത്തിട്ടില്ല. ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കാറ്റിന്റെയും വെളിച്ചത്തിന്റെയും ലഭ്യത നോക്കിയാണ് വീടുപണിയുന്നതെങ്കിലും വാസ്തുശാസ്ത്രത്തെയും ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നില്ല.


പഴമക്കാര്‍ വീടുപണിയുമ്പോള്‍

പ്രകൃതി സംരക്ഷണത്തെ ആധാരമാക്കി, പ്രകൃതിയോടിണങ്ങിയ പ്‌ളാനിങ്ങാണ് പഴയ വീടുകള്‍ക്കുണ്ടായിരുന്നത്. വെളിച്ചം, ശബ്ദം, കാറ്റ്, സൂര്യപ്രകാശം അങ്ങനെ എല്ലാം ശരിയായ രീതിയില്‍ കിട്ടുന്ന വിധത്തിലായിരുന്നു പഴമക്കാര്‍ വീടുപണിതിരുന്നത്. വീട്ടില്‍ ഏറ്റവും കംഫര്‍ട്ടബിളായ സ്ഥലത്താണ് ബെഡ്‌റൂം കൊടുത്തിരുന്നത്. അടുക്കളയാണെങ്കിലോ ഏറ്റവും ഊര്‍ജ്ജം ഉപയോഗിക്കാന്‍ പറ്റുന്നിടത്തും. കേരളത്തില്‍ വടക്കോ കിഴക്കോ അടുക്കള കൊടുക്കും. അടുക്കളയിലെ പ്രവൃത്തികളെ എളുപ്പമാക്കാന്‍ അതിനടുത്തു തന്നെ പണ്ടു കിണറും നല്‍കിയിരുന്നു. കേരളത്തില്‍ പടിഞ്ഞാറു ഭാഗത്ത് ബെഡ്‌റൂം കൊടുക്കാന്‍ പറയും. കാരണം കാറ്റു കിട്ടുന്നത് പടിഞ്ഞാറുഭാഗത്തു നിന്നാണ്. താമസിക്കാന്‍ എട്ടുസ്ഥലങ്ങളാണ് പറയുന്നത്. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കു കിഴക്ക്, വടക്കുപടിഞ്ഞാറ്. അതില്‍ത്തന്നെ ബെഡ്‌റൂം കൊടുക്കുന്നത് പടിഞ്ഞാറാണ്. കിഴക്ക് പൂജാമുറിയോ അടുക്കളയോ നല്‍കും. അതിഥികളെ സല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്നത് തെക്കുഭാഗമായിരിക്കും. കേരളത്തില്‍ തെക്കു ഭാഗത്ത് ബെഡ്‌റൂം കൊടുക്കാറില്ല. തെക്കുഭാഗത്ത് വലിയ ചൂടായതു കൊണ്ടാണിത്. പഴയവീടുകളില്‍തെക്കുഭാഗത്താണ് നെല്ലുണക്കിരുന്നത്. തെക്കു കിഴക്ക് മൂലയെ അഗ്നികോണ്‍ എന്നു പറയുമെങ്കിലും കേരളത്തിന് തെക്കുപടിഞ്ഞാറു കാറ്റു കിട്ടുന്നതിനാല്‍ ചൂടുകുറവാണ്. കാറ്റു കിട്ടുന്നതുകൊണ്ട് തന്നെ ഇവിടെ അടുക്കള പണിയാറില്ല. പഴയ വീടുകളില്‍ സൂര്യപ്രകാശം ദിവസവും ഒരു നേരമെങ്കിലും എല്ലായിടത്തും എത്തിയിരിക്കും. ആവശ്യത്തിന് കാറ്റും വെളിച്ചവും എല്ലാ മുറികളിലും ലഭ്യമാകുന്ന വിധത്തിലാണ് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.


കേരളത്തിലെ കൊട്ടാരങ്ങള്‍

കേരളത്തിലെ കൊട്ടാരങ്ങളുടെ സ്ട്രക്ച്ചറില്‍ വലിയ പ്രത്യേകതയൊന്നുമില്ല. സാധാരണ വീടുകളേക്കാള്‍ കൂടുതല്‍ ഏരിയ ഉണ്ടായിരിക്കും എന്നുമാത്രം. ഒരു നാലുകെട്ട് ഉണ്ടായിരിക്കും. കൊട്ടാരങ്ങളിലെ നാലുകെട്ടുകള്‍ വലുതായിരിക്കും. പഴയ കൊട്ടാരങ്ങള്‍ ഓലമേഞ്ഞവയായിരുന്നു. ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമാണ് ഇന്നു കാണുന്ന രീതിയിലുള്ള വലുപ്പത്തില്‍ കൊട്ടാരങ്ങള്‍ പണിതു തുടങ്ങിയത്. ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശൈലികളിലാണ് കൊട്ടാരങ്ങള്‍. എറണാകുളത്തെ ബോള്‍ഗാട്ടി പാലസും തിരുവനന്തപുരത്തെ സുന്ദരവിലാസം പാലസും പ്‌ളാനിലും സ്ട്രക്ച്ചറിലും വലിയ വ്യത്യാസമില്ല. ബോള്‍ഗാട്ടി പാലസില്‍ കുറയേറെ ഗ്‌ളാസ്‌സ് വര്‍ക്കുകളുണ്ട,് സുന്ദരവിലാസം പാല സില്‍ഗാ്‌ളസ ്്‌സ വര്‍ക്കുകള്‍ കുറവാണ ് എന്നതുമാത്രമാണ് ആകെ വ്യത്യാസം. ബേസിക് പ്‌ളാന്‍ ഏകദേശം ഒന്നാണ്. പ്രൊപോഷനിലും വലിയ വ്യത്യാസമില്ല. കൊട്ടാരങ്ങള്‍ ബ്രിട്ടീഷ് സ്ട്രക്ച്ചറിലാണെങ്കിലും ഇന്ത്യന്‍ പ്രൊേപാഷനിലാണ് പണികഴിപ്പിച്ചിട്ടുള്ളത. പണിയാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ക്ക് അനുസരിച്ച് വലുപ്പത്തിലും വ്യത്യാസമുണ്ടാകും. മരത്തിലാണ് പണിയുന്നതെങ്കില്‍ അതിന് ഒരു വലുപ്പമുണ്ട്. അതിനപ്പുറത്തേക്കു പറ്റില്ല. പടിഞ്ഞാറെകോട്ടയിലെ സ്വാതി തിരുനാള്‍ കൊട്ടാരത്തിലെ ഒരു എട്ടുകെട്ട് ബ്രിട്ടീഷ് സ്ട്രക്ച്ചറിലാണ് പക്ഷേ, അത് മുഴുവന്‍ തടിയില്‍ പണികഴിപ്പിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമാണ് നിര്‍മ്മാണത്തിനു ബ്രിക്‌സ് ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനാലാണ് വലിയ സ്ട്രക്ച്ചറില്‍ കൊട്ടാരങ്ങള്‍ പണിയാന്‍ സാധിച്ചത്.


ക്ഷേത്ര മാതൃകകള്‍

കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒരുപോലെയാണ്. പുറമേ നിന്നു നോക്കുമ്പോള്‍ വ്യത്യാസം തോന്നാന്‍ കാരണം റൂഫിലെ വ്യത്യാസമാണ്. സ്ഥാനം, വലുപ്പം, പ്രൊപോഷന്‍ എല്ലാം ഒരുപോലെയാണ്. തൃശ്ശൂരിലെ വടക്കുനാഥക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി തുറന്നതാണ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി അടച്ചതും ഇങ്ങനെ ചെറിയ വ്യത്യാസങ്ങളേയുള്ളു. സാങ്‌റ്റോറിയത്തിന്റെ സ്ട്രക്ച്ചറില്‍ എല്ലാം ക്ഷേത്രങ്ങളും കേരളത്തില്‍ ഒരുപോലെയാണ്.


ഇന്നത്തെ വീടുകള്‍

കിട്ടിയ സ്ഥലത്ത് കിട്ടിയ സൗകര്യത്തിലാണ് ഇന്ന് വീടുകള്‍ പണിയുന്നത്.അതിനാല്‍, പ്രകൃതിക്കിണങ്ങുന്നതാണ് ഇത്തരം വീടുകളെന്ന് പറയാന്‍ കഴിയില്ല. ഇന്ന് അടുക്കളയില്‍ പാകം ചെയ്യുന്നതെന്താണെന്ന് ലിവിംഗ് റൂമിലിരുന്നാല്‍ അറിയാം. അതറിയാതിരിക്കാന്‍ ഒരു ഹുഡോ എക്‌സോസ്റ്റ് ഫാനോ വയ്ക്കും. ഇതു തെറ്റായ പ്‌ളാനിങ്ങ് ആണ്. പണ്ട് തെക്കുവശത്ത് അടുക്കള പണിയാറില്ല, കാറ്റു കാരണം അടുക്കളയിലെ പുകയെല്ലാം വീടിനകത്താകും. ഇന്ന് ഗ്യാസ് സ്റ്റവ്വും ഇലക്ട്രിക് അവനുമുള്ള അടുക്കളകള്‍ക്ക് ആ പ്രശ്‌നമില്ല. മുറികള്‍ ജനല്‍ തുറന്നിട്ട് കാറ്റു കയറിയല്ല തണുക്കുന്നത്, എയര്‍ കണ്ടീഷണര്‍ വച്ചു തണുപ്പിക്കുകയാണ്. ഇത്തരം പ്രവൃത്തികളിലൂടെ പ്രകൃതിയെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. വീടു തണുപ്പികുമ്പോള്‍ പുറത്തേക്കുതള്ളുന്ന ചൂടുവായു പുറത്തെ ചൂട് കൂട്ടുന്നു. മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലെ വീടുകള്‍ക്ക് ചരിച്ചു വാര്‍ക്കുന്ന റൂഫാണ് നല്ലത്. എന്നാല്‍ ഇന്ന് അമേരിക്കയിലെയും ഗള്‍ഫിലെയും വീടുകളു ടെ മാതൃകയില്‍ വീടുപണിയാനാണ് നമുക്കിഷ്ടം. അറേബ്യയില്‍ ചൂടു കൂടുതലാണ് അതനുസരിച്ചാണ് അവിടുത്തെ വീടുകള്‍. ആ മാതൃകയില്‍ വീടുപണിയുന്നത് നല്ല കാറ്റും വെയിലും മഴയുമുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകണമെന്നില്ല.


നിര്‍മ്മാണ സാമഗ്രികള്‍

ഏതു മെറ്റീരിയല്‍ ഉപയോഗിച്ച് വീടുപണിയണമെന്ന് പഴയകാലഗ്രന്ഥങ്ങളിലൊന്നും പ്രതിപാദിക്കുന്നില്ല. കാറ്റും വെളിച്ചവും കിട്ടുന്നതിനായി സ്ഥലത്തിന്റെ കിടപ്പുനോക്കി നിര്‍മ്മിച്ചാല്‍ ഏതു മെറ്റീരിയല്‍ ഉപയോഗിച്ചാലും കുഴപ്പമില്ല. പ്രാദേശികമായി എളുപ്പം കിട്ടുന്ന ഏതു മെറ്റീരിയല്‍ ഉപയോഗിച്ചും വീടുപണിയാം. പണ്ടുകാലത്ത് മണ്ണാണ് വീടുപണിയാന്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് കോണ്‍ക്രീറ്റ് ലഭ്യമാണ,് അതിനാല്‍, കോണ്‍ക്രീറ്റ് ഉപയോഗിച്ച് വീട് പണിയുന്നു. ഓരോ കാലഘട്ടത്തിന് അനുസരിച്ച് മാറിമാറി വരുന്ന നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. പഴയ ഗ്രന്ഥങ്ങളില്‍ മെറ്റീരിയലുകള്‍ മാറ്റരുതെന്ന് എവിടെയും പറയുന്നില്ല. പക്ഷേ, അതിന് അനുസരിച്ച് സ്ട്രക്ച്ചറില്‍ മാറ്റംവരുത്തണമെന്നുമാത്രം. പുതിയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് എങ്ങനെ കംഫര്‍ട്ടബിളായി കെട്ടിടങ്ങള്‍ പണിയാം എന്നതാണ് ആര്‍ക്കിടെക്ടിന്റെ വെല്ലുവിളി. മെറ്റീരിയലുകള്‍ പ്രകൃതിക്ക് ഇണങ്ങുന്നതും, പ്രകൃതിയോടു ചേര്‍ന്നു പോകുന്നതുമാകണം.


തെറ്റായ കണ്‍സ്ട്രക്ഷനുകള്‍

ഇന്നത്തെ കണ്‍സ്ട്രക്ഷനുകളില്‍ അപാകതകളുണ്ട്. എന്‍വിയോന്‍മെന്റലി സസ്‌റ്റൈനബിള്‍ ആണ് ഇന്നത്തെ വീടുകളെന്നു പറയാന്‍ കഴിയില്ല. വലിയ ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണിയുന്നതിലെ കണ്‍സ്ട്രക്ഷനിലും അപാകതകളുണ്ട്. ശരിയായ നിര്‍മ്മാണരീതിയനുസരിച്ച് ഗ്രൗണ്ട് ഫ്ളോര്‍ ഒരിക്കലും ഒഴിച്ചിടാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കുന്നത് വലിയ തെറ്റാണ്. ചെറിയൊരു ഇളക്കംതട്ടിയാല്‍ ചീട്ടുകൊട്ടാരംപോലെ താഴെ വീണു തവിടു പൊടിയാകും. ഗുജറാത്തിലെ ഭൂകമ്പം ഇത്രയും കഠിനമാകാന്‍ കാരണം കണ്‍സ്ട്രക്ഷനിലെ അപാകതകളാണ്. കേരളം ഒരുഭൂകമ്പബാധിത പ്രേദശമല്ലാത്തതുമാ്രതമാണ് ഏക ആശ്വാസം.


മനസ്‌സിലെ വീട്

വീട് എല്ലാവരും കാണുന്നതാണ്, കാണാനുള്ളതാണ്. അപ്പോള്‍ അതിന് ഭംഗിയുണ്ടാവണം. താമസസൗകര്യം തന്നെയാണ് ഏറ്റവും പ്രധാനം. ഇക്കോളജിക്കലി ഫ്രെണ്ട്‌ലിയായിരിക്കണം. നമുക്ക് മാത്രമല്ല എല്ലാവര്‍ക്കും വേണ്ടി, എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയാണ് പ്രകൃതി. അപ്പോള്‍ നമ്മള്‍ വീടുപണിയുമ്പോള്‍ അതിനു കോട്ടംതട്ടാന്‍ പാടില്ലെന്നു മനസ്‌സിലാക്കണം. ഒരു വീടു മതി താമസിക്കാന്‍. എന്നിട്ടും ഒരാള്‍ക്ക് തന്നെ എത്രയോ വീടുകള്‍. നാലെണ്ണം വാടകയ്ക്ക് കൊടുക്കും. വേറെ കുറേ പൂട്ടിയിടും. കോട്ടയത്തൊരു വീട്, എറണാകുളത്തൊരു വീട്, ദുബായിലൊരു വീട്. ഇന്ന് ഇന്‍വെസ്റ്റ്‌മെന്റാണ് വീട്. ഇതെല്ലാം ആവശ്യമില്ലാത്തതാണ്. സ്വാര്‍ത്ഥതയാണ് ഇതിനു പിന്നില്‍

veedu bhavanam trendy house modern house hous interior beautiful home contemporary architect