വൈദുതി ലാഭിക്കാന്‍ ആറു ടെക്‌നിക്

വൈദുതി ബില്‍ കൂട്ടുന്നതില്‍ വീടു നിര്‍മ്മാണത്തിനു വലിയ പങ്കുണ്ട്. എനര്‍ജി എഫിഷന്റായ വീടുകള്‍ പണിയുക എന്നതു നഗരങ്ങളിലെ ആവശകതയായിരിക്കുന്നു. സോളാര്‍ റിഫ്‌ളക്ടീവ് ഗ്‌ളാസും എസ്. ആര്‍. ഐ പെയിന്റും എല്‍. ഇ. ഡി ലൈറ്റും വീടുകളെ വൈദുതി ബില്ലില്‍നിന്നു രക്ഷിക്കും.

author-image
Rajesh Kumar
New Update
വൈദുതി ലാഭിക്കാന്‍ ആറു ടെക്‌നിക്

വൈദുതി ബില്‍ കൂട്ടുന്നതില്‍ വീടു നിര്‍മ്മാണത്തിനു വലിയ പങ്കുണ്ട്. എനര്‍ജി എഫിഷന്റായ വീടുകള്‍ പണിയുക എന്നതു നഗരങ്ങളിലെ ആവശകതയായിരിക്കുന്നു. സോളാര്‍ റിഫ്‌ളക്ടീവ് ഗ്‌ളാസും എസ്. ആര്‍. ഐ പെയിന്റും എല്‍. ഇ. ഡി ലൈറ്റും വീടുകളെ വൈദുതി ബില്ലില്‍നിന്നു രക്ഷിക്കും.

പരിസ്ഥിതി സൗഹൃദവും അകത്തളങ്ങളില്‍ ചൂടു കുറവും ഒപ്പം കീശ ചോര്‍ക്കാത്തതുമായ വീടുകള്‍. നഗരങ്ങളില്‍ ഇപ്പോള്‍ ഇത്തരം വീടുകള്‍ക്കാണു കൂടുതല്‍ ആവശക്കാര്‍. ആര്‍ക്കിടെക്ടുമാര്‍ ഈ ഗുണങ്ങളുള്ള വീടിനെ എനര്‍ജി എഫിഷന്റ്‌വീടുകളെന്നു നാമകരണം ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.
എനര്‍ജി എഫിഷന്റ് എന്നു കേള്‍ക്കുമ്പോള്‍ മേല്‍ക്കൂരയില്‍ വലിയ സോളാര്‍ പാനലുകള്‍ വയ്ക്കുന്നതും വിലകൂടിയ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമൊക്കെ മനസിലേക്ക് ഓടിയെത്തും. എന്നാല്‍ ഇതൊന്നുമല്ലാതെ വീടിനെ പരിസ്ഥതിക്കു ഇണങ്ങുന്നതും വൈദുതി ബില്‍ ലാഭിക്കുന്നതുമാക്കാം. ആവശമില്ലാത്ത നിമിഷങ്ങളില്‍ വിളക്കുകളും വൈദുതി ഉപകരണങ്ങള്‍ ഓഫാക്കിയിാല്‍ തന്നെ കറണ്ടുചാര്‍ജ് എന്തുമാത്രം കുറയുമെന്നു അറിയാമോ?

ഇന്‍സുലേഷന്‍ ടെക്‌നിക്
വീടിന്റെ ഭിത്തി കെുമ്പോള്‍ തന്നെ ഇതിനായി ശ്രദ്ധിക്കുക. ഗുണനിലവാരമുള്ള ഹോളോ സിമന്റു കട്ടകള്‍ ഉപയോഗിച്ചാല്‍ ഉള്ളിലെ ചൂടു കൂടാതിരിക്കും. ഹോളോ ബ്രിക്‌സിനുള്ളിലെ വായു അറകള്‍ അകത്തെ ചൂടുകൂടാതിരിക്കാന്‍ സഹായിക്കും. ഇവ ഇന്‍സുലേഷനായി പ്രവര്‍ത്തിക്കുമെന്ന് അര്‍ത്ഥം. ചൂടു കുറവായാല്‍ എസി എന്നല്ല ഫാന്‍ തന്നെ ഇടുന്നതു കുറയ്ക്കാം.

മേല്‍ക്കൂരയ്ക്കു ടെറാകോ ടൈല്‍
മേല്‍ക്കൂരയാണു വീടിനുള്ളിലെ ചൂടു കൂട്ടുന്ന പ്രധാന ഘടകം. ചൂടിനെ നേരിടാന്‍ ടെറാകോ ടൈലുകള്‍ മേല്‍ക്കൂരയിലിടാം. മേല്‍ക്കൂര കാണാനുള്ള ഭംഗി നല്‍കുന്നതിനൊപ്പം ടെറാക്കോ ടൈലുകള്‍ ചൂടു അകത്തേക്കു കടത്തിവിടുകയുമില്ല. ഫലം അകത്തളത്തില്‍ തണുപ്പ് അനുഭവപ്പെടും.

എസ്.ആര്‍. ഐ പെയിന്റ്
മേല്‍ക്കൂരയ്ക്കും ചുമരിനും പെയിന്റ് അടിക്കുമ്പോള്‍ കൂടുതല്‍ കരുതലെടുക്കുക. സോളാര്‍ റിഫ്‌ളക്ടീവ് ഇന്‍ഡക്‌സ്( എസ്. ആര്‍. ഐ) പെയിന്റ്തിരഞ്ഞെടുത്തു ഉപയോഗിക്കുക. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇത്തരം പെയിന്റുകള്‍ ചൂടു ആഗിരണം ചെയ്യില്ല. ഫലം അകത്തു ചൂടു കൂടുകയില്ല.
ഒരുകണക്കനുസരിച്ചു എസ്. ആര്‍. ഐ പെയിന്റുകള്‍ക്കു സൂര്യപ്രകാശത്തിന്റെ തൊണ്ണൂറുശതമാനത്തോളം പ്രതിഫലിപ്പിക്കാന്‍ കഴിയും. ചൂടു അത്രകുറവായിരിക്കുകയും ചെയ്യും.

എല്‍. ഇ. ഡി ലൈറ്റിംഗ്
വീടിനുള്ളിലെ വിളക്കുകള്‍ ചൂടും വൈദുതി ബില്ലും കൂട്ടുമെന്നു ഓര്‍ക്കുക. പഴയ വിളക്കുകളൊക്കെ മാറ്റി എല്‍. ഇ. ഡി വിളക്കുകള്‍ സ്ഥാപിക്കുക. ഏകദേശം 5 ശതമാനം വൈദുതി ചെലവ് ഇങ്ങനെ ലാഭിക്കാം. 80 ശതമാനം വരെ വൈദ്യുതി ലാഭമുണ്ടായ സന്ദര്‍ഭങ്ങളുമുണ്ട്.
മാത്രമല്ല മറ്റുവിളക്കുകളെക്കാള്‍ മൂന്നു മുതല്‍ 25 മടങ്ങു യുസും എല്‍. ഇ. ഡി വിളക്കുകള്‍ക്കുണ്ട്.

സോളാര്‍ റിഫ്‌ളക്ടീവ് ഗ്‌ളാസ്
ഉള്ളിലെ ചൂടുകുറയ്ക്കാന്‍ ജനലുകള്‍ക്കും മറ്റും സോളാര്‍ റിഫ്‌ളക്ടീവ്ഗ്‌ളാസ് ഉപയോഗിക്കാം. സൂരപ്രകാശത്തിലൂടെയും അല്ലാതെയും അകത്തു കടക്കുന്ന ചൂടു നിയന്ത്രിക്കാന്‍ ഇതുമൂലം കഴിയും. ഉഷ്ണകാലത്തു സോളാര്‍ റിഫ്‌ളക്ടീവ് ഗ്‌ളാസിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കാന്‍ കഴിയുക. വീടിനുള്ളില്‍ പ്രകാശം കിട്ടുമെങ്കിലും അധികം ചൂടു അകത്തേക്കു കയറുകയില്ല.

വീടിനു സമീപം മരങ്ങള്‍ നടുക
സൂരപ്രകാശം നേരിട്ടുവീഴുന്ന വീടിന്റെ ഭാഗത്തായി മുറ്റത്തു മരങ്ങള്‍ നുപിടിപ്പിക്കുക. ഉഷ്ണകാലത്തു മരങ്ങളുടെ നിഴല്‍ നല്‍കുന്ന സുഖം ഒന്നുവേറെയാണ്. സൂര്യപ്രകാശം ചുമരില്‍ വീഴാതെ തടയുന്ന മരങ്ങള്‍ വൈദ്്യുതി ബില്ലു പരോക്ഷമായി കുറയ്ക്കുകയാണെന്നു മറക്കരുത്.
കാര്‍ബണ്‍ നിറഞ്ഞു അന്തരീക്ഷം ഭയാനകമായി മലിനപ്പെടുമ്പോള്‍ ഇത്തരം ചെറിയ ടെക്‌നിക്കുകള്‍ വീടിനെ മാത്രമല്ല ഭൂമിയുടെ പൊതുവായ അന്തരീക്ഷത്തെയു' രക്ഷിക്കും.

അശ്വിന്‍ ആര്‍ക്കിടെക്ട്‌സ്
ബാംഗ്‌ളൂര്‍

Home Electricity Energy