ചെറിയ മരം പോലെ വളരുന്ന ചെടിയും നല്ല സുഗന്ധവും; ബാല്‍ക്കണിയില്‍ വളര്‍ത്താന്‍ പറ്റുന്ന പ്ലാന്റുകള്‍

ചട്ടിയിലാക്കി വീടിന്റെ ബാല്‍ക്കണിയിലും അകത്തുമെല്ലാം വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റ് ആണ് ഗന്ധരാജന്‍.ചെറിയ മരം പോലെ വളരുന്ന ഈ ചെടിയില്‍ വെള്ള നിറത്തിലുള്ള സുഗന്ധമുള്ള പൂക്കളുമുണ്ട്.

author-image
Web Desk
New Update
ചെറിയ മരം പോലെ വളരുന്ന ചെടിയും നല്ല സുഗന്ധവും; ബാല്‍ക്കണിയില്‍ വളര്‍ത്താന്‍ പറ്റുന്ന പ്ലാന്റുകള്‍

ചട്ടിയിലാക്കി വീടിന്റെ ബാല്‍ക്കണിയിലും അകത്തുമെല്ലാം വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റ് ആണ് ഗന്ധരാജന്‍.ചെറിയ മരം പോലെ വളരുന്ന ഈ ചെടിയില്‍ വെള്ള നിറത്തിലുള്ള സുഗന്ധമുള്ള പൂക്കളുമുണ്ട്.

പുവിന്റെ മണം കൊണ്ടാണ് ഇതിനെ മണങ്ങളുടെ രാജാവ് എന്നര്‍ഥം വരുന്ന ഗന്ധരാജന്‍ എന്ന് വിളിക്കുന്നത്. പണ്ടത്തെ കാലത്ത് എല്ലാ വീടിന്റെ മുറ്റത്തും നമുക്ക് ഗന്ധരാജന്റെ ചെടി ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഇതിന്റെ വ്യത്യസ്തമായ സങ്കരയിനങ്ങള്‍ ലഭ്യമാണ്.

സങ്കരയിനം ആയതിനാല്‍ അധികം പൊക്കം വയ്ക്കാത്തവയാണ്. ഇരുപതിലധികം വകഭേദങ്ങളാണ് ഇതിനുള്ളത്. സങ്കരയിനം ആയതിനാല്‍ അധികം പൊക്കം വയ്ക്കില്ല.

ചട്ടിയില്‍ വേണമെങ്കിലും ഇതിനെ വളര്‍ത്താം. ഇത് കേപ് ജാസ്മിന്‍ എന്നും അറിയപ്പെടുന്നു. ആറുമുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ ഉള്ള സങ്കരയിനം ചെടികളില്‍ എന്നും പൂക്കള്‍ ഉണ്ടാകും.

ഗാര്‍ഡിനിയ റാഡിക്കന്‍സ്, ആഗസ്റ്റ് റാഡിക്കന്‍സ്, ആഗസ്റ്റ് ബ്യൂട്ടി, ഗോള്‍ഡന്‍ മാജിക് ഗാര്‍ഡിനിയ തുടങ്ങിയവയാണ് ഗന്ധരാജിന്റെ ചില വെറൈറ്റികള്‍.മരം പോലെ വളരുന്ന ആഗസ്റ്റ് ബ്യൂട്ടിയെ ഗാര്‍ഡിനിയ പാഷിയോ ട്രീ എന്നും പറയും.

മഞ്ഞ നിറത്തിലുള്ള പൂക്കളുള്ളതാണ് ഗോള്‍ഡന്‍ മാജിക് ഗാര്‍ഡിനിയ.വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഈ ചെടിയെ നട്ടുപിടിക്കാന്‍ നല്ലത്.

നാല് ഇഞ്ച് നീളത്തില്‍ ഇലയുടെ താഴ്ന്നു വെട്ടാം. റൂട്ടിംഗ് ഹോര്‍മോണില്‍ മുക്കി നടാം.നല്ല ഡ്രൈനേജ് ഉള്ള ചെട്ടി നോക്കിയെടുക്കുക. ഗാര്‍ഡന്‍സ് സോയിലും ചകിരിച്ചോറും കമ്പോസ്റ്റും മറ്റു വളങ്ങളും ചേര്‍ത്ത് നമുക്ക് പോട്ടി മിക്‌സ് തയ്യാറാക്കാം.

ഇതിന് ഇളം സൂര്യപ്രകാശം മതിയാകും.എന്നാല്‍ ഒട്ടും സൂര്യപ്രകാശം ഇല്ലാതെയും ആവരുത്. ഇത് നടാന്‍ 10 മുതല്‍ 12 ഇഞ്ച് ചട്ടി മതിയാകും.

plants