നിത്യജീവിതത്തിന് വെള്ളം ആവശ്യമാണ്. എന്നാല്‍, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആവശ്യം അനാവശ്യമായി മാറും. കേരളീയര്‍ അശാസ്ത്രീയമായ രീതിയിലാണ് വെള്ളത്തെ കൈകാര്യം ചെയ്യുന്നത്. വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍...
1. ലാന്‍ഡ്‌സ്‌കേപ്പില്‍ സ്പ്രിംഗ്‌ളറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വെള്ളം പുല്ലില്‍ മാത്രം വീഴാന്‍ ശ്രദ്ധിക്കുക. നടപ്പാതയിലോ മറ്റ് വശങ്ങളിലോ വെള്ളം വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. പ്രഭാതങ്ങളിലോ സായാഹ്‌നകാലത്തോ മാത്രം പൂന്തോട്ടം നനയ്ക്കുക. ഈ സമയങ്ങളില്‍ ചൂടു കുറവായതുകൊണ്ട് വെള്ളം ബാഷ്പീകരിക്കുക എളുപ്പമായിരിക്കും.
3. വെള്ളം ലാഭിക്കാനായി പഴങ്ങളും പച്ചക്കറികളും അരിയും കഴുകിയെടുത്തതിനുശേഷമുള്ള വെള്ളം ചെടി നനയ്ക്കാന്‍ ഉപയോഗിക്കുക.
4. പാത്രങ്ങള്‍ നന്നായി സോപ്പു തേച്ചുവച്ചതിനുശേഷം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക.
5. വാഷിങ്ങ്‌മെഷീന്‍ ഫുള്‍ ലോഡ് ആയതിനുശേഷം പ്രവര്‍ത്തിപ്പിക്കുക.