ലക്‌സ്‌റെയ്‌സ് ഭവനാലങ്കാരത്തിന്റെ അവസാനവാക്ക്

എപ്പോഴും വീട്ടിലുള്ളത് വേറെ എവിടെയും കാണരുതെന്നാണ് നമ്മുടെ ആഗ്രഹം. അതിനുപറ്റിയ ഒരു ബുട്ടിക്കാണ് എറണാകുളം പനമ്പളി നഗറിലെ ലക്‌സ്‌റെയ്‌സ് ഫര്‍ണിഷിങ് ബുട്ടിക്ക്. പനമ്പിളളി നഗറിലെ കെ സി എബ്രഹാം മാസ്റ്റര്‍ റോഡില്‍ 3500 ചുതരശ്രയടിയിലാണ് ഈ ബുട്ടിക്ക്. ഒരു വീടിനു മോടികൂട്ടാന്‍ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ഭവനാലങ്കാരത്തിന്റെ അവസാനവാക്കാണ് ലക്‌സ്‌റെയ്‌സ്.

author-image
Simi Mary
New Update
ലക്‌സ്‌റെയ്‌സ് ഭവനാലങ്കാരത്തിന്റെ അവസാനവാക്ക്


ഒരു ഫര്‍ണിച്ചര്‍ കടയിലോ വീടിനാവശ്യമായ അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടയിലോ ചെന്നാല്‍ ഒരു സാധനത്തിന്റെ പത്തോ ഇരുപതോ എണ്ണം ചുരുങ്ങിയതു കാണും. എപ്പോഴും വീട്ടിലുള്ളത് വേറെ എവിടെയും കാണരുതെന്നാണ് നമ്മുടെ ആഗ്രഹം. അതിനുപറ്റിയ ഒരു ബുട്ടിക്കാണ് എറണാകുളം പനമ്പളി നഗറിലെ ലക്‌സ്‌റെയ്‌സ് ഫര്‍ണിഷിങ് ബുട്ടിക്ക്. പനമ്പിളളി നഗറിലെ കെ സി എബ്രഹാം മാസ്റ്റര്‍ റോഡില്‍ 3500 ചുതരശ്രയടിയിലാണ് ഈ ബുട്ടിക്ക്. ഒരു വീടിനു മോടികൂട്ടാന്‍ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ഭവനാലങ്കാരത്തിന്റെ അവസാനവാക്കാണ് ലക്‌സ്‌റെയ്‌സ്.

ജനലിന് ബൈ്‌ളന്റ്
ജനലുകളെ അലങ്കരിക്കുന്ന ബൈ്‌ളന്റുകളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. റോളിങ്ങ് ബൈ്‌ളന്റ്, റോമന്‍ ബൈ്‌ളന്റ്, വുഡന്‍ ബൈ്‌ളന്റ് തുടങ്ങി വ്യത്യസ്ത തരം ബൈ്‌ളന്റുകള്‍ ഇവിടെ ലഭ്യമാണ്. സില്‍ക്, കോട്ടണ്‍ഓര്‍ഗ ന്‍സ ാ തുടങ്ങ ി വ്യത ്യസ ത് മെറ്റീരിയലുകളിലും ബൈ്‌ളന്റുകള്‍ ലഭിക്കും. ഇഷ്ടമനുസരിച്ച് ഡിസൈന്‍ ചെയ്തുവേണോ അതും ഇവിടെ കിട്ടും. പുത്തന്‍ രീതിയിലുള്ള കര്‍ട്ടനുകളും ഉണ്ട്. വീടിന്റെ ഇന്റീരിയറിനു അനുയോജ്യമായ രീതിയില്‍ കര്‍ട്ടനുകള്‍ ചെയ്തു തരണമെങ്കില്‍ അതിനും ലക്‌സ്‌റെയ്‌സ് റെഡി.

ആന്റിക് ഫിനിഷ്
ലക്‌സ്‌റെയ്‌സില്‍ ആന്റിക് പീസുകളുടെ വിപുലമായ കളക്ഷനുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ആന്റിക്കുകളല്ല, ആന്റിക്കുകളെ വെല്ലുന്ന ആന്റിക് ഫിനിഷില്‍ അല്ലെങ്കില്‍ ആന്റിക് സ്റ്റെലിലുള്ള അലങ്കാരവസ്തുക്കള്‍. ഫര്‍ണിച്ചറും ആന്റിക് ഫിനിഷിലും ആന്റിക് സ്‌റ്റൈലിലും ലഭ്യമാണ്. ഇന്ത്യന്‍ ഫര്‍ണിച്ചറും ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറും, എന്തിന് ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകളും ഇവിടെ കിട്ടും. ടേബിള്‍ ലാമ്പുകളുടേയും ഫ്‌ളോര്‍ ലാമ്പുകളുടേയും വലിയൊരു ശേഖരം തന്നെയുണ്ട് ഇവിടെ. മറ്റൊരാകര്‍ഷണം സെര്‍വിങ്ങ് ട്രേകളാണ്. മെറ്റലിലും ഗ്‌ളാസിലും തടിയിലും സെര്‍വിങ്ങ് ട്രേകളുണ്ട്. ഇവയില്‍ ചിലത് മനോഹരമായി ഹാന്റിക്രാഫ്റ്റ് ചെയ്തിരിക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും പൂശി: സ്പൂണുകളും മറ്റു അലങ്കാര വസ്തുക്കളും ഇവിടെ കാണാം. വൈന്‍ ഹോള്‍ഡറുകളും ക്രിസ്റ്റല്‍ ഹോള്‍ഡറുകളും ഇക്കൂട്ടത്തിലുണ്ട്.

കാര്‍വിഡ് മിററും ഹാന്റിക്രാഫ്റ്റ് മിററും
വാള്‍ടെക്‌സ്‌ച്ചേഴ്‌സ് എന്നൊരു വിഭാഗമുണ്ട്. ഇതില്‍ മിററുകളുടെ ആരേയും ആകര്‍ഷിക്കുന്ന കളക്ഷനുണ്ട്. ഹാന്റിക്രാഫ്റ്റ് മിററുകള്‍, കാര്‍വ്ഡ് മിററുകള്‍, കന്റംപററി സ്റ്റൈലിലുള്ള മിറര്‍ തുടങ്ങിയവ ഉള്‍പ്പെട്ട വന്‍ ശേഖരം. വാള്‍പേപ്പറുകളും ലക്‌സ്‌റെയ്‌സ് ചെയ്യുന്നുണ്ട്. ഇഷ്ടപ്പെട്ട പെയിന്റിങ്ങ് വീടിനു അനുയോജ്യമായ രീതിയില്‍ വാള്‍പേപ്പറായോ പെയിന്റിങ്ങായോ ചെയ്തുതരും. വ്യത്യസ്തമായ വാള്‍പേപ്പറുകള്‍ വീടിന്റെ ഇന്റീരിയര്‍ അലങ്കരിക്കാന്‍ സ്‌പെഷ്യലായും ചെയ്യുന്നുണ്ട്.

സര്‍ഡോസി വര്‍ക്കും പില്ലോകവറും
പില്ലോകവറുകളുടേയും കുഷ്യന്‍ കവറുകളുടേയും കളക്ഷന്‍ അതിശയിപ്പിക്കുന്നതാണ്. സില്‍ക്, കോട്ടന്‍ തുടങ്ങി ഏതു തുണിത്തരത്തിലും പില്ലോ കവറും കുഷ്യന്‍കവറും ചെയ്തു തരും. അതില്‍ എബ്രോയിഡറിയും സര്‍ഡോസി വര്‍ക്കും ചെയ്തു അലങ്കരിച്ചിരിക്കും. ഇനി അതല്ല നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്തവ വേണമെങ്കില്‍ അതും കൈകളിലെ എത്തും.

ടിബറ്റിന്റെ സ്വന്തം ബ്‌ളാക്ക് പോട്ടറി
ടിബറ്റന്‍ അലങ്കാരവസ്തുക്കളുടെ മനോഹാരിത കാണാനും വാങ്ങാനും ലക്‌സ്‌റെയ്‌സ് സഹായിക്കുന്നു. ടിബറ്റന്‍ശില്‍പികളില്‍ നിന്നും നേരിട്ട് വരുത്തുന്നതാണ് ഇവ. ടിബറ്റന്‍ ബൈല്‍സ,് ടിബറ്റന്‍ ഷോപീസുകള്‍, കൂടാതെ ബ്‌ളാക്ക് പോട്ടറി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ടിബറ്റന്‍ പോട്ടറികളും ഇവിടെ കിട്ടും. സ്‌ളീപിങ്ങ് ബുദ്ധ, ലാഫിങ്ങ് ബുദ്ധ തുടങ്ങി നിരവധി ബുദ്ധശില്പങ്ങളും ഇവിടെയുണ്ട്. കാന്റില്‍ സ്റ്റാന്റുകളുടെ വ്യത്യസ്തതയും ആരേയും ആകര്‍ഷിക്കും. സീസണ്‍ അനുസരിച്ചാണ് ഇതിന്റെ ലഭ്യത. ദീപാവലി, ഓണം തുടങ്ങി: വിശേഷ അവസരങ്ങളില്‍ അത്യാകര്‍ഷകമായ കാന്റിലുകളും സെന്റഡ് കാന്റിലുകളും സ്‌പെഷ്യല്‍ കാന്റിലുകളും ഇവിടെ ലഭിക്കും.

ലക്‌സ്‌റെയ്‌സ് സ്‌പെഷ്യല്‍
വീട് അലങ്കരിക്കാന്‍ ഷോപീസുകള്‍ക്കോ ഫര്‍ണിച്ചറിനോ ലക്‌സ്‌റെയ്‌സില്‍ ചെല്ലാം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതല്ല നമ്മുടെ താത്പര്യത്തിനും ഇഷ്ടപ്പെട്ട നിറത്തിലും സ്‌പെഷ്യലായി വേണമെങ്കില്‍ അങ്ങനെയും. വീടിന്റെ മൊത്തം ഇന്റീരിയറും ചെയ്യുന്നുണ്ട്. ആവശ്യമായ വസ്തുക്കള്‍ അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി മതിയെങ്കില്‍ അങ്ങനെയും ചെയ്തു തരും. ഒരു കസ്റ്റമറിനു നല്‍കിയ അതേ സാധനം മറ്റൊരാള്‍ക്ക് നല്‍കാറില്ല. അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി യുണീക്ക് പീസായിട്ടേ എന്തും ലക്‌സ്‌റെയ്‌സ് നല്‍കുകയുള്ളൂ. ഒന്നിനെപ്പോലെ മറ്റൊന്ന് ലക്‌സ്‌റെയ്‌സിലില്ല. ഒരോ വീടിനനുസരിച്ചാണ് അലങ്കാരവസ്തുക്കളായാലും ഫര്‍ണിച്ചറായാലും വീടിന്റെ ഇന്റീരിയറായാലും ചെയ്തു കൊടുക്കുന്നത്. ഓരോ കൈ്‌ളന്റിനേയും നേരിട്ട് കണ്ട് സംസാരിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഓരോ വര്‍ക്കും ചെയ്യുന്നതെന്ന് ലക്‌സ്‌റെയ്‌സിന്റെ സാരഥി സുനിത ജി വര്‍ഗ്ഗീസ് പറയുന്നു. കസ്റ്റമൈസ് ചെയ്ത ഉല്പനങ്ങളാണ് ലക്‌സ്‌റെയ്‌സിന്റെ പ്രത്യേകത. ഒത്തിരി വിലയാകുമെന്നു കരുതി പേടിക്കണ്ട. 95 രൂപ മുതല്‍ 20,000 രൂപവരെയാണ് അലങ്കാരവസ്തുക്കളുടെ വില.

ഫര്‍ണിച്ചറിനാണെങ്കില്‍ 3500 രൂപ മുതല്‍ 1,50,000 രൂപ വരെ വിലവരും. ഷോപീസുകള്‍, കാര്‍പെറ്റുകള്‍, റഗ്‌സ്, ബൈ്‌ളന്റുകള്‍, കര്‍ട്ടന്‍, പെയിന്റിങ്ങ്, മിററര്‍, ടേബിള്‍ലാമ്പുകള്‍ തുടങ്ങി ഒരുപാട് വസ്തുക്കളുണ്ടിവിടെ. ഒന്നു കേറി കണ്ടേക്കാം എന്നു കരുതി പോയാല്‍ കൈ നിറയെസാധനങ്ങളുമായേ തിരിച്ചിറങ്ങു, ഉറപ്പ്!

veedu house bhavanam trendyhouse modernhouse interior contemporary HomeInterior Home Designs essentials luxury lifestyle beautifulhome Furnishing Boutique