ബജറ്റ് വീടുകള്‍ക്ക് ഇന്റര്‍ലോക്കിങ്ങ് കട്ടകള്‍

വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സിമന്റിന്റെയും മണലിന്റെയും വിലക്കയറ്റവും ഈ നിര്‍മ്മാണ സാമഗ്രികള്‍ സാധാരണക്കാരന്റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ് കട്ടകളുടെ പ്രാധാന്യം കൂടുന്നത്.

author-image
Rajesh Kumar
New Update
 ബജറ്റ് വീടുകള്‍ക്ക് ഇന്റര്‍ലോക്കിങ്ങ് കട്ടകള്‍

സ്വന്തമായി ഒരു കൂര എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികള്‍ ഭൂരിഭാഗം ആളുകള്‍ക്കും പ്രയാസമേറിയതാണ്. നിര്‍മ്മാണ സാമഗ്രികളുടെ അനുദിനം കുതിച്ചുയരുന്ന വിലയും നിര്‍മ്മാണച്ചെലവും സാധാരണക്കാരനെ വലയ്ക്കും. 

വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സിമന്റിന്റെയും മണലിന്റെയും വിലക്കയറ്റവും ഈ നിര്‍മ്മാണ സാമഗ്രികള്‍ സാധാരണക്കാരന്റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ് കട്ടകളുടെ പ്രാധാന്യം കൂടുന്നത്.

ആദ്യഘട്ടത്തില്‍ ഇന്റര്‍ലോക്ക് കട്ടകളെ കെട്ടിട നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വീകരിക്കാന്‍ മടികാണിച്ചിരുന്നു. ഉറപ്പില്ലായ്മയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഇതിനു പിന്നില്‍. പിന്നീടാണ് ഇവയ്ക്ക് സ്വീകാര്യതയുണ്ടായത്.

ഹൈഡ്രോളിക് പ്രസ്‌സില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ അമര്‍ത്തിയാണ് ഇന്റര്‍ലോക്ക് കട്ടകള്‍ നിര്‍മ്മിക്കുന്നത്. ചെങ്കല്‍പ്പൊടി, സിമന്റ്, രാസവസ്തുക്കള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ചേര്‍ത്താണ് ഇവയുടെ നിര്‍മ്മാണം. നിര്‍മ്മാണ സാമഗ്രികളുടെ അനുപാതത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ഇന്റര്‍ലോക്കിങ്ങ് കട്ടകളുടെ ഗുണമേന്മയ്ക്ക് ദോഷം ചെയ്യും. അതിനാല്‍, നിര്‍മ്മാണവേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

കട്ടകള്‍ പരസ്പരം ലോക്ക് ചെയ്താണ് വയ്ക്കുന്നത്. സിമന്റോ മറ്റേതെങ്കിലും വസ്തുക്കളോ ഇല്ലാതെ പരസ്പരം ലോക്ക് ചെയ്ത് ഭിത്തി കെട്ടാമെന്നതാണ് ഇന്റര്‍ലോക്ക് കട്ടകളുടെ പ്രത്യേകത. നിര്‍മ്മാണച്ചെലവില്‍ ഗണ്യമായ കുറവുവരുത്താന്‍ ഇതിലൂടെ സാധിക്കും. താരതമ്യേന പെട്ടെന്ന് പണി പൂര്‍ത്തിയാക്കമെന്നതും മറ്റൊരു പ്രത്യേകതയാണ്.
പല വലുപ്പങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ലഭ്യമാണ്. സാധാരണ 11 ണ 8 ണ 5 , 11 ണ 6 ണ 5 എന്നീ വലുപ്പങ്ങളിലുള്ള കട്ടകളാണ് ലഭ്യമായിട്ടുള്ളത്. താഴത്തെ നില പണിയാനാണ് 11 ണ 8 ണ 5 ഇഞ്ച് ഉയരം അളവിലുള്ള കട്ടകള്‍ ഉപയോഗിക്കുന്നത്. 11ണ 6 ണ 5 ഇഞ്ച് ഇയരവുമുള്ള കട്ട മുകള്‍നില പണിയാനും ഉപയോഗിക്കാം.
ഇന്റര്‍ലോക്ക് കട്ടകള്‍ കെട്ടാന്‍ വിദഗ്ദ്ധരായ തൊഴിലാളികള്‍ ആവശ്യമാണ്. കട്ടകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികളും ഏറ്റെടുക്കാറുണ്ട്. പ്രാവീണ്യമില്ലാത്ത തൊഴിലാളികളെ നിയോഗിക്കുന്നത് ഉചിതമാവില്ല.

1000 വെട്ടുകല്ലുകള്‍ക്ക് പകരം ഏകദേശം 1250 ഇന്റര്‍ലോക്കിങ്ങ് കട്ടകള്‍ വേണ്ടി വരും. വീടിന്റെ അകവും പുറവും പ്‌ളാസ്റ്ററിങ്ങിന്റെ ആവശ്യമില്ല എന്നതാണ് ഇന്റര്‍ലോക്ക് കട്ടകള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള മറ്റൊരു ഗുണം. പ്‌ളാസ്റ്ററിങ്ങിന് വേണ്ടിവരുന്ന തുക ഇതുവഴി ലാഭിക്കാം. നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ ഇതും സഹായിക്കും. കണ്‍സീല്‍ഡ് വയറിങ്ങ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

കട്ടകള്‍ക്ക് ആകര്‍ഷണീയമായ നിറമുള്ളതിനാല്‍ പെയിന്റ് ചെയ്യേണ്ട ആവശ്യവുമില്ല. ഇതും നിര്‍മ്മാണച്ചെലവ് കുറയ്ക്കും. എന്നാല്‍, നനയുന്ന ഭാഗങ്ങളില്‍ പ്‌ളാസ്റ്റര്‍ ചെയ്യുന്നതോ, പെയിന്റടിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ബാത്ത്‌റൂം പോലുള്ള എപ്പോഴും നനയുന്ന ഭാഗങ്ങളില്‍ പ്‌ളാസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. 1-2 മില്ലി മീറ്റര്‍ കനത്തില്‍ പ്‌ളാസ്റ്റര്‍ ചെയ്താല്‍ മതി. അതിനാല്‍, വീട് മുഴുവന്‍ പ്‌ളാസ്റ്റര്‍ ചെയ്താലും അധിക ചെലവ് വരില്ല. ഇന്റര്‍ലോക്ക് കട്ടകള്‍ക്ക് പ്‌ളാസ്റ്ററിങ്ങ് ആവശ്യമില്ലെന്നത് ആദ്യകാലത്ത് പ്രചരിച്ച കാര്യമാണ്. എന്നാല്‍, പ്‌ളാസ്റ്ററിങ്ങ് നടത്തുന്നതാണ് ഏറ്റവും അനുയോജ്യമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

രണ്ടുനിലവരെയുള്ള വീടുകള്‍ പില്ലറുകളുടെ സഹായമില്ലാതെ നിര്‍മ്മിക്കാം. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിക്കുമ്പോള്‍ ഭിത്തികളുടെ ഉറപ്പിന്റെ കാര്യത്തില്‍ ആശങ്കവേണ്ട.
ഇന്റര്‍ലോക്ക് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ എപ്പോഴും തണുപ്പായിരിക്കും. അതിനാല്‍, ഫാന്‍, എസി എന്നിവയുടെ ഉപയോഗവും ഗണ്യമായി കുറയ്ക്കാം. വൈദ്യുതി ചെലവിലും കുറവുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. ഭാവിയില്‍ വീട് പൊളിച്ചുമാറ്റുമ്പോള്‍ ഇതേ കട്ടകള്‍ തന്നെ വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

Home material construction