ഇന്റീരിയര്‍ ഡെക്കറേഷന്‍ അല്ല ഇന്റീരിയര്‍ ഡിസൈനിംഗ്

ഇന്റീരിയര്‍ ഡിസൈനിംഗ് പോലെ അത്ര എളുപ്പമല്ല ഇന്റീരിയര്‍ ഡെക്കറേഷന്‍. ഡിസൈനിംഗിനനുസരിച്ച് കൃത്യമായി ഡെക്കറേറ്റ് ചെയ്യ്തില്ലെങ്കില്‍ അതിന്റെ ഒരു മേന്മയും എടുപ്പുമൊക്കെ അതോടെ പോകും.

author-image
anu
New Update
ഇന്റീരിയര്‍ ഡെക്കറേഷന്‍ അല്ല ഇന്റീരിയര്‍ ഡിസൈനിംഗ്

 

ഇന്റീരിയര്‍ ഡിസൈനിംഗ് പോലെ അത്ര എളുപ്പമല്ല ഇന്റീരിയര്‍ ഡെക്കറേഷന്‍. ഡിസൈനിംഗിനനുസരിച്ച് കൃത്യമായി ഡെക്കറേറ്റ് ചെയ്യ്തില്ലെങ്കില്‍ അതിന്റെ ഒരു മേന്മയും എടുപ്പുമൊക്കെ അതോടെ പോകും. എന്നാല്‍ ഡിസൈനിംഗിലെ പോരായ്മയും മോശമായി ബാധിച്ചേക്കാം. ഇന്റീരിയര്‍ ഡിസൈനിംഗും ഇന്റീരിയര്‍ ഡെക്കറേഷനും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഡിസൈനിംഗിനെ കൃത്യമായി എടുത്തു കാണിക്കുന്നതിനാണ് ഡെക്കറേഷന്‍ ഗംഭീരമാക്കുന്നത്.

എങ്കിലും സാധാരണ ആളുകള്‍ അവസാനഘട്ടത്തില്‍ മാത്രമാണ് ഇന്റീരിയര്‍ ഡിസൈനറെ അന്വേഷിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഇന്റീരിയര്‍ ഡിസൈനിങ്ങും ഡെക്കറേഷനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായ്മയാണ്.

ഇന്റീരിയര്‍ ഡിസൈന്‍ എന്നാല്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളെ നമ്മുടെ ബജറ്റിനുസരിച്ച് സ്പേസ് ചെയ്യലാണ്. എന്നാല്‍ ഡെക്കറേഷന്‍ എന്നത് ഒന്നു പൊലിപ്പിയ്ക്കലാണ്. ഇന്റീരിയര്‍ ഡെക്കറേഷന്‍ കൂടുതലും കളര്‍ , ടെക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ചുമരിനെ ഭംഗിയാക്കാന്‍ ഒരു പെയിന്റിംഗ് അല്ലെങ്കില്‍ ഒരു വാള്‍ ഹാഗിംഗ് തിരഞ്ഞെടുക്കുമ്പോള്‍ ആ പെയിന്റിംഗിന്റെ നിറം , അതിന്റെ ഫ്രെയിമിംഗ് പാറ്റേണ്‍ , ഫ്രെയിം വുഡാണോ മെറ്റല്‍ ആണോ , ഫ്രെയിം ലെസ് പെയിന്റിങ് ആണോ അല്ലെങ്കില്‍ ഒരു ലാംബ് ഷെയിഡിന്റെ ഡിറ്റെയിലിംഗ് ഇതെല്ലാം ഡെക്കര്‍ പാര്‍ട്ടിലേക്ക് വരും.

ഇന്റീരിയര്‍ ഡെക്കറേഷനിലും കൃത്യമായ ശ്രദ്ധച്ചെലുത്തേണ്ടതാണ്. നന്നായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതിനുശേഷം അതിനെ പൊലിപ്പിയ്ക്കാന്‍ അതിനോടു കിടപിടിയ്ക്കുന്ന ഡെക്കര്‍ പീസുകള്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ അത് ഒരു മോശം കോമ്പിനേഷന്‍ ആവും.

Home Interior interior design and decoration