പത്താമത് ഇന്ത്യ വുഡ് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ട്രേഡ് ഫെയര്‍ മാര്‍ച്ച് 8 മുതല്‍ 10 വരെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍. അഞ്ചു ദിവസത്തെ എക്‌സിബിഷനില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണം, എറ്റവും പുതിയ ടെക്‌നോളജി, വുഡ് വര്‍ക്കിങ്ങ് മെഷിനറി, അസംസ്‌കൃത വസ്തുക്കള്‍, ടൂള്‍സ്, അക്‌സസറീസ് എന്നിവയുടെ പ്രദര്‍ശനവും വില്പനയുമാണുള്ളത്. പാനല്‍, സോളിഡ് വുഡ് പ്രോസസിങ്ങ്, ഫര്‍ണിച്ചര്‍ പ്രൊഡക്ഷനും പ്രോസസിങ്ങും, സോമില്ലിങ്ങ് ടെക്‌നോളജിയും പ്രോസസിങ്ങും, ഫര്‍ണിച്ചര്‍ പ്രൊഡക്ഷനും വുഡ് വര്‍ക്കിങ്ങിനുമുള്ള മെറ്റീരിയല്‍സ്, കിച്ചനും കാബിനറ്റിനും വേണ്ട ഫിറ്റിങ്ങ്‌സ്, ഹാര്‍ഡ് വെയര്‍ മെറ്റീരിയല്‍ എന്നിവയാണ് എക്‌സിബിഷന്റെ പ്രത്യേകതകള്‍.
50,000 സ്‌ക്വയര്‍ മീറ്ററിനു മുകളില്‍ എക്‌സിബിഷന്‍ സ്‌പേസ്, 40 രാജ്യങ്ങളില്‍ നിന്നായി 850 നു മുകളില്‍ എക്‌സിബിറ്റേഴ്‌സ്, 12 രാജ്യങ്ങളുടെ പവലിയനുകള്‍, 200-ല്‍പ്പരം പ്രൊഡക്ടുകളുടെ ലോഞ്ച് എന്നിവയാണ് എക്‌സിബിഷന്റെ ഹൈലൈറ്റ്. സെമിനാറുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയും പ്രത്യേകതകളാണ്.
വിശദവിവരങ്ങള്‍ക്ക്: 91797560629 www.indiawood.com