വീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടിനുള്ളിലെ എനര്‍ജി ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വാസ്തുവിദഗ്ധര്‍ വാദിക്കുന്നു. വീടിന് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയുമുണ്ട്. വീടിനകം മനോഹരമാക്കുവാനും പോസിറ്റീവ് എനര്‍ജി വീടിനുള്ളില്‍ കടക്കണം. അങ്ങനെ വീടിനകം മനോഹരമാക്കാന്‍10 വിദ്യകള്‍
1. വീട് വയ്ക്കുമ്പോള്‍ തന്നെ നമുക്കാവശ്യമുള്ളതും ബഡ്ജറ്റും തമ്മില്‍ താരതമ്യപ്പെടുത്തണം. ബഡ്ജറ്റ് ഒരിക്കലും വര്‍ദ്ധിക്കരുത്.
2. വീടും വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധമുണ്ട്. വാസ്തുശാസ്ത്രം ശാസ്ത്രീയമാണ്. വാസ്തുശാസ്ത്രത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ നോക്കി വീടു നിര്‍മ്മിക്കുന്നവരെ സമീപിക്കണം.
3. വീടുനിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍, അവയുടെ വില എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം.
4. ഇന്റീരിയര്‍ ഫര്‍ണിഷിംഗ് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നേരത്തെ തീരുമാനിക്കണം.
5. ലിവിങ്ങ് റൂമിന് വലിപ്പക്കുറവാണെങ്കില്‍ ടി.വി ചുമരില്‍ ഉപയോഗിക്കുക.
6. വീടിനോട് അടുത്തുതന്നെ മാലിന്യസംസ്‌കരണസംവിധാനം ഉണ്ടായിരിക്കണം.
7. ടീപോയ്ക്കുമുകളില്‍ പത്രങ്ങളും മാസികകളും കൂട്ടിയിടരുത്. ഏറ്റവും പുതിയ മാസികകളും അതത് ദിവസത്തെ പത്രവും ഒരു കൊച്ചു ഫ്‌ളവര്‍ വെയ്‌സുമാകാം.
8. മുറിയില്‍ പുസ്തകങ്ങള്‍ വയ്ക്കാനുള്ള ബുക് ഷെല്‍ഫോ, അല്ലെങ്കില്‍ കബോഡുകളോ സ്ഥാപിക്കാം.
9. കട്ടിലിന്റെ ഇരുവശത്തും ഡ്രോയര്‍ ഉള്ള സൈഡ് ടേബിളുകള്‍ ഇടുക. സൈഡ ടേബിള്‍ ബെഡ്‌ലാമ്പ് വയ്ക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ പോരാ. മെഡിസിന്‍ബോക്‌സ്, ക്രീമുകള്‍ തുടങ്ങിയവ ഈ ഡ്രോയില്‍ സൂക്ഷിക്കാം. വാച്ച്, ആഭരണങ്ങള്‍ എന്നിവ കിടക്കാന്‍ നേരം ഡ്രോയറുകളില്‍ ഊരി വയ്ക്കാം. ഒരു വശത്തെ സൈഡ് ടേബിളില്‍ വയ്ക്കാവുന്ന ഒന്നോ രണ്ടോ ബുക്കുകള്‍, മാഗസിന്‍ എന്നിവ വയ്ക്കാം.
10. വിശാലമായ ബെഡ്‌റൂമാണെങ്കില്‍ അതിന്റെ കോണില്‍ ന്യു മോഡല്‍ മേശയും കസേരയും വയ്ക്കാം. ഇത് വര്‍ക്കിങ്ങ് സ്‌പെയ്‌സായും ഉപയോഗിക്കാം.