ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. എന്നാല്‍ വിറ്റാമിന്‍ സി കുറയുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാം.
വിറ്റാമിന്‍ സിയുടെ കുറവ് ശരീരത്തില്‍ ദൃശ്യമാവുന്നത് ചെറിയ കുരുക്കള്‍ പോലെയാവാം. ഇത്തരം അവസ്ഥയെ കെരാട്ടോസിസ് പിലാരിസ് അഥവാ ചിക്കന്‍ തൊലി എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിളിക്കുന്നത്. കൈകള്‍, തുടകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. വിറ്റാമിന്‍ സിയുടെ കുറവു മൂലമാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, ചര്‍മ്മത്തില്‍ ചിക്കന്‍ തൊലി പ്രത്യക്ഷപ്പെടുന്നതിന് കാരണം വിറ്റാമിന്‍ സിയുടെ കുറവ് മാത്രമല്ല. അതിനാല്‍ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും ദോശകരമായി ബാധിച്ചേക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം. കൂടാതെ മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുക, പല്ലുകള്‍ക്ക് കേട് വരിക എന്നിവയും വിറ്റാമിന്‍ സി യുടെ കുറവിന്റെ ലക്ഷണങ്ങളാണ്. കൂടാതെ വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.
ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ലഘൂകരിക്കുന്നതില്‍ വിറ്റാമിന്‍ സി സുപ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാണ്. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാം. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, കോളിഫ്‌ലവര്‍ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം രോഗ നിര്‍ണയം നടത്തരുത്.