കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഉറക്കമില്ലായ്മ, സ്‌ട്രെസ്, കംമ്പ്യൂട്ടര്‍, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നത്. ഇതില്‍ നിങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ഉചിതം.
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍....
ഒന്ന്...
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയാം.
രണ്ട്...
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാന്‍ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
മൂന്ന്...
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
നാല്...
ബീറ്റ്‌റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും.