മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കൂ തക്കാളി ഫേസ് പാക്കുകള്‍

തെളിഞ്ഞതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി.ഇത് ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുന്നു.മുഖക്കുരുവിന്റെ പാടുകള്‍, ചുളിവുകള്‍ എന്നിവ നീക്കം ചെയ്യാനും ചികിത്സിക്കാനും തക്കാളി ഫേസ് പാക്കുകള്‍ മികച്ചതാണ്.

author-image
Priya
New Update

കരുവാളിപ്പ് അകറ്റാനും, ചര്‍മത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്.ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്.

ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. തക്കാളിയില്‍ വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും.

തക്കാളി ഉപയോഗിക്കേണ്ട രീതി:

ഒന്ന്...

ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ തക്കാളി മുറിച്ച് നീരെടുത്ത് ചര്‍മ്മത്തില്‍ പുരട്ടി അഞ്ച് മുതല്‍ പത്ത് മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഇടാം.

രണ്ട്...

തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തില്‍ ഉപയോഗിക്കുന്ന ഒരു സ്‌ക്രബ്ബ് ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയില്‍ മുക്കി മുഖത്ത് സ്‌ക്രബ്ബ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകള്‍ നീക്കം ചെയ്യാനും സഹായിക്കും.

മൂന്ന്...

തൈരും നാരങ്ങാനീരും തക്കാളി പേസ്റ്റും ചേര്‍ന്ന മാസ്‌ക് തയ്യാറാക്കാവുന്നതാണ്. 2 ടേബിള്‍ സ്പൂണ്‍ തക്കാളി പള്‍പ്പ് 1 ടേബിള്‍ സ്പൂണ്‍ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.

Health face tomato