ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാറുണ്ടോ ? എന്നാല്‍ ഇത് ശ്രദ്ധിക്കൂ

ഒരു നേരത്തെ ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് കഴിക്കുന്നത് പതിവാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളോ ഭക്ഷ്യവിഷബാധയോ ഉണ്ടാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

author-image
Lekshmi
New Update

മിക്കവരും ഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം ചൂടാറിയ ശേഷം ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് പതിവ്. അങ്ങനെ ബാക്കി വരുന്ന ഭക്ഷണം വൃത്തിയായി നല്ലൊരു പാത്രത്തില്‍ അടപ്പോടെ വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. പലരും ഫ്രിഡ്ജില്‍ കറികളും മറ്റും അടപ്പില്ലാതെ പാത്രത്തില്‍ വയ്ക്കാറുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെല്ലാം സാധ്യതയുണ്ട്.

ഏത് ഭക്ഷണമായാലും രണ്ട് ദിവസത്തില്‍ കൂടുതല്‍ വച്ച് അത് കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ചോറ്, ഇറച്ചി, മീന്‍ പോലുള്ള വിഭവങ്ങളാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ഫ്രിഡ്ജില്‍ വച്ച ഭക്ഷണം പുറത്തെടുക്കുമ്പോള്‍ അത് ചൂടാക്കിയാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചൂടാക്കി കഴിച്ച ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ പിന്നീട് വീണ്ടും ചൂടാക്കി കഴിക്കുകയോ ചെയ്യരുത്. ഈ ഭക്ഷണത്തിന് ഗുണങ്ങളൊന്നുമുണ്ടാകില്ലെന്ന് മാത്രമല്ല ഇത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം.

ഭക്ഷ്യവിഷബാധ ചെറിയ രീതിയിലും ഗൗരവമായ രീതിയിലും പിടിപെടാം. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, ഗ്യാസ് പോലുള്ള പ്രയാസങ്ങളാണ് ഭക്ഷ്യവിഷബാധയില്‍ കാണുക. ഇതില്‍ നേരിയ തോതിലുള്ള ഭക്ഷ്യവിഷബാധയാകുമ്പോള്‍ ചെറിയ വയറിളക്കമോ, ഛര്‍ദ്ദിയോ, വേദനയോ, അസ്വസ്ഥതയോ മാത്രം അനുഭവപ്പെട്ട് അതങ്ങ് പോകാം. എന്നാല്‍ രണ്ടിലധികം തവണ അടുപ്പിച്ച് ഛര്‍ദ്ദിക്കുകയോ വയറിളക്കമുണ്ടാവുകയോ ഒക്കെ ചെയ്താല്‍ അടിയന്തരമായി ആശുപത്രിയിലെത്തണം. അതുപോലെ പനി, കുളിര് എന്നിങ്ങനെയുള്ള പ്രയാസങ്ങളും കാണുന്നപക്ഷം പെട്ടെന്ന് ആശുപത്രിയിലെത്തുക.

tips food Health