മുഖത്ത് ചുളിവുകളും കറുത്ത പാടുകളുമുണ്ടോ? എങ്കില്‍ പഴം ഉപയോഗിക്കൂ ഇങ്ങനെ

മുഖത്ത് ചുളിവുകള്‍ ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ടാകും. ചിലര്‍ക്ക് വയസ്സ് കൂടുന്നതിന്റെ ഭാഗമായിട്ടായിരിക്കാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്.

author-image
Priya
New Update
മുഖത്ത് ചുളിവുകളും കറുത്ത പാടുകളുമുണ്ടോ? എങ്കില്‍ പഴം ഉപയോഗിക്കൂ ഇങ്ങനെ

മുഖത്ത് ചുളിവുകള്‍ ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ടാകും. ചിലര്‍ക്ക് വയസ്സ് കൂടുന്നതിന്റെ ഭാഗമായിട്ടായിരിക്കാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്.

എന്നാല്‍ ചിലരില്‍ ജീവിതശൈലിയുടെ ഭാഗമായും ചര്‍മ്മം മോശമാകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും കറുത്ത പാടുകളുമൊക്കെ മാറ്റാന്‍ വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം സഹായിക്കും.

ചര്‍മ്മത്തില്‍ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ അകറ്റാന്‍ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും.

ഇതിന് വേണ്ടി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.

പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാന്‍ സഹായിക്കും.ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ ആദ്യം പകുതി പഴം എടുക്കുക.

ഇനി ഇതിലേയ്ക്ക് അര സ്പൂണ്‍ കടല മാവും രണ്ടോ മൂന്നോ നാലോ തുള്ളി നാരങ്ങാ നീരും, 2- 3 മൂന്ന് തുള്ളി വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മുതല്‍ 15 മിനിറ്റിന് ശേഷം കഴുകി കളയാം.

face banana