മഴക്കാലത്ത് കുട്ടികള്‍ക്ക് രോഗം വരാതെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍

അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതു മൂലം കൊതുകുകള്‍ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടും. ഇത്തരം രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്.

author-image
Lekshmi
New Update
മഴക്കാലത്ത് കുട്ടികള്‍ക്ക് രോഗം വരാതെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍

(പ്രതീകാത്മക ചിത്രം)

മഴക്കാലമായാല്‍ രോഗങ്ങള്‍ വരുന്നത് പരിവാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതു മൂലം കൊതുകുകള്‍ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടും. ഇത്തരം രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്.

രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്. ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാന്‍ ഇത് സഹായിക്കും. മഴക്കാലത്ത് വളരെ സാധാരണമായ ഒരു ബാക്ടീരിയല്‍ രോഗമാണ് ലെപ്‌റ്റോസ്‌പൈറോസിസ്. ഇതും കെട്ടിക്കിടക്കുന്ന വെളളം മാറ്റിയാല്‍ തടയാന്‍ സാധിക്കും. കുട്ടികള്‍ക്ക് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകുവല ഉപയോഗിക്കണം. അതോടൊപ്പം കൊതുകുനാശിനികളും ഉപയോഗിക്കാം.

വ്യക്തിശുചിത്വം പാലിക്കേണ്ടതും പ്രധാനമാണ്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും അതുപോലെ മഴ നനഞ്ഞാല്‍ ഉടനെ കുളിക്കണമെന്നും രക്ഷിതാക്കള്‍ കുട്ടികളോട് പറയേണ്ടതാണ്. ഇത് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

കുട, മഴക്കോട്ട് ഇവ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. തുടര്‍ച്ചയായി ഏറെ സമയം മഴ നനയുന്നത് പ്രതിരോധശക്തിയെ ദുര്‍ബലപ്പെടുത്തും. രോഗസാധ്യത കൂട്ടും. മഴക്കാലത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അണുബാധകള്‍ അകറ്റുകയും ചെയ്യും.

നാരകഫലങ്ങള്‍, ഇലക്കറികള്‍, തൈര്, കൂണ്‍, ബെറിപ്പഴങ്ങള്‍, ലീന്‍ മീറ്റ് ഇവയെല്ലാം കുട്ടികള്‍ക്ക് നല്‍കണം. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. പനി, ജലദോഷം, ചുമ ഇവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ സ്‌കൂളില്‍ വിടാതെ വീട്ടിനുള്ളില്‍ തന്നെ ഇരുത്തുക. ഇത് രോഗശമനം വേഗത്തിലാക്കുന്നതോടൊപ്പം മറ്റ് കുട്ടികള്‍ക്ക് രോഗം പകരാതെ തടയുകയും ചെയ്യും.

rain kids Health