ഭക്ഷണം കഴിഞ്ഞ് നടക്കുന്നത് ആരോഗ്യത്തിന് നല്ലത്

ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ വയര്‍ വേദനയോ ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്ത പക്ഷം അര മണിക്കൂര്‍ വളരെ വേഗം നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

author-image
Lekshmi
New Update
ഭക്ഷണം കഴിഞ്ഞ് നടക്കുന്നത് ആരോഗ്യത്തിന് നല്ലത്

ഭക്ഷണം കഴിഞ്ഞ് നടക്കുന്നത് നല്ലതാണെന്നാണ് പൊതുവെ പറയുന്നത്. 100 സ്‌റ്റെപ്പ് എങ്കിലും നടക്കണം. ഇതിന്റെ ഗുണങ്ങളെ കുറിച്ച് പുതിയ ഗവേഷണങ്ങള്‍ പോലും ശരിവയ്ക്കുന്നു. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ വയര്‍ വേദനയോ ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്ത പക്ഷം അര മണിക്കൂര്‍ വളരെ വേഗം നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

പല ഗുണങ്ങളാണ് ഭക്ഷണശേഷം 15 മിനിറ്റ് നടക്കുന്നതിലുടെ നമ്മുക്ക് ലഭിക്കുന്നത്. ഇത് ദഹനത്തെ സഹായിക്കും. അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്കും നടക്കുന്നതിലുടെ ഒഴുവാകും. അതുപോലെ തന്നെ ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നതിനും നടത്തം സഹായിക്കും.

ഭക്ഷണശേഷം എവിടെയെങ്കിലും ചാഞ്ഞിരുന്ന് ഉറങ്ങാനുള്ള മടിയും ആലസ്യവും എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ദഹിപ്പിക്കുന്നതിന്റെ ഭാഗമായി ശരീരം കൂടുതല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ മടിക്ക് കാരണമാകുന്നത്. ഇതകറ്റാനും നടപ്പ് സഹായിക്കും. ഇതുകൂടാതെ കാലറി കത്തിക്കുക വഴി ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടപ്പ് സഹായിക്കും. കഴിച്ച ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കപ്പെടാതിരിക്കാനും നടപ്പ് നല്ലതാണ്.

Health fitness walking