ഓരോ ദിവസവും നാരങ്ങ വെള്ളം കൊണ്ട് തുടങ്ങാം; ഗുണങ്ങള്‍ പലത്

വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പലവിധ പോഷണങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. ഇതുകൊണ്ടുതന്നെ നാരങ്ങ കഴിച്ചു കൊണ്ട് ദിവസം ആരംഭിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകാം.

author-image
Lekshmi
New Update
ഓരോ ദിവസവും നാരങ്ങ വെള്ളം കൊണ്ട് തുടങ്ങാം; ഗുണങ്ങള്‍ പലത്

വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പലവിധ പോഷണങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. ഇതുകൊണ്ടുതന്നെ നാരങ്ങ കഴിച്ചു കൊണ്ട് ദിവസം ആരംഭിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകാം. രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ പല പ്രയോജനങ്ങള്‍ ശരീരത്തിന് ലഭിക്കും.

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളാവനോയ്ഡുകള്‍ എന്ന പദാര്‍ഥത്തിന് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ രൂപപ്പെടുന്ന രോഗ കാരണങ്ങളായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. അതുപോലെ ഇത് ദഹനത്തിനും സഹായകമാണ്. ശരീരത്തിന്റെ ജലാംശം മെച്ചപ്പെടുത്തി കൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ നാരങ്ങ വെള്ളം ഉത്തമമാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ അടക്കാനും ഭാരം കുറയ്ക്കാനും സഹായകമാണ്.

വൃക്കയിലെ കല്ലുകളെ ലഘൂകരിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വൃക്കകളില്‍ ധാതുക്കള്‍ അടിഞ്ഞാണ് കല്ലുകള്‍ രൂപപ്പെടുന്നത്. ഈ പ്രക്രിയയെ നാരങ്ങയിലെ സിട്രേറ്റ് പ്രതിരോധിക്കുന്നു. നാരങ്ങ അസിഡിക് വസ്തു ആണെങ്കിലും ശരീരത്തിന്റെ പിഎച്ച് സന്തുലനത്തെ മെച്ചപ്പെടുത്താനും നാരങ്ങ വെള്ളം സഹായിക്കും.

ആന്റി ബാക്ടീരിയല്‍ ശേഷിയുള്ള നാരങ്ങ വെള്ളം രാവിലെ കുടിക്കുന്നത് വായിലെ അണുക്കളെ നശിപ്പിക്കാനും വായ്‌നാറ്റം അകറ്റാനും സഹായിക്കും. നാരങ്ങയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഹൃദ്രോഗത്തെയും ചെറുക്കാനും നല്ലതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് നല്‍കാനും നാരങ്ങ വെള്ളത്തിന് സാധിക്കും. ഇത് പേശികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

 

tips Health benefits lemon