മുട്ട പ്രേമികളുടെ ശ്രദ്ധക്ക്; അമിതമായി കഴിച്ചാല്‍ പണികിട്ടും...

മുട്ട ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഗുണം മാത്രമല്ല മുട്ട അമിതമായാല്‍ ചില വെല്ലുവിളികളും നേരിടേണ്ടിവരും.

author-image
Greeshma Rakesh
New Update
മുട്ട പ്രേമികളുടെ ശ്രദ്ധക്ക്; അമിതമായി കഴിച്ചാല്‍ പണികിട്ടും...

 

ഒരു മുട്ട വറുത്താല്‍ പിന്നെ ചോറിനൊപ്പം മറ്റൊന്നും വേണ്ട എന്ന് കരുതുന്നവരാണ് പലരും. പലരൂപങ്ങളിലും ഭാവങ്ങളിലും മുട്ടയെ പാകംചെയ്‌തെടുക്കുമ്പോള്‍ രുചിയും അതിനനുസരിച്ച് മാറും. മുട്ട ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഗുണം മാത്രമല്ല മുട്ട അമിതമായാല്‍ ചില വെല്ലുവിളികളും നേരിടേണ്ടിവരും.

 

ശരീരത്തിന് വേണ്ട പോഷകങ്ങളുടെ ഒരു സമ്മിശ്ര ശ്രോതസ്സായാണ് മുട്ടയെ കണക്കാക്കുന്നത്. ഒരു ദിവസത്തേക്ക് വേണ്ട ഉര്‍ജ്ജം മുഴുവന്‍ നല്‍കാന്‍ മുട്ടയ്ക്കാകും. പക്ഷെ, ഈ ഊര്‍ജ്ജം കത്തിച്ചുകളയാന്‍ നമ്മള്‍ പലപ്പോഴും മറന്നുപോകുന്നത് പ്രശ്നമാകും. സംഭരിച്ചുവയ്ക്കപ്പെടുന്ന ഊര്‍ജ്ജം ഓക്സിഡേറ്റീവ് സ്ട്രെസ് കൂട്ടും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ മുട്ട കഴിക്കുമ്പോള്‍ അമിതമാകാതെ ശ്രദ്ധിക്കണം.

 

ഒരുപാട് മുട്ട കഴിച്ചാല്‍ എന്ത് സംഭവിക്കും/പാര്‍ശ്വഫലങ്ങള്‍ അറിയാം...

  • കൊളസ്ട്രോള്‍ - ശരിയായ അളവില്‍ ശരീരത്തിലെത്തിയാല്‍ മുട്ടയിലെ കൊളസ്ട്രോള്‍ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ മുട്ട ശരീരത്തിന്റെ കൊളസ്ട്രോള്‍ നില ഉയര്‍ത്തുമെന്ന് മനസ്സിലാക്കി തന്നെ വേണം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ശാരീരികപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടാനും മറക്കരുത്. കൊളസ്ട്രോള്‍ ഉള്ള ആളുകളാണെങ്കില്‍ ഡോക്ടറോട് ചോദിച്ചുമാത്രം മുട്ട ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
  • ഹൃദയാരോഗ്യം - അമിതമായി മുട്ട കഴിച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കും. അധികമായി കഴിക്കുന്ന പകുതി മുട്ട പോലും ഈ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് വിദഗ്ധരുടെ അടുത്തുനിന്ന് നിങ്ങള്‍ക്ക് കഴിക്കാവുന്ന മുട്ടയുടെ അളവ് ചോദിച്ചറിഞ്ഞുവേണം ഡയറ്റ് ക്രിമീകരിക്കാന്‍.
  •  ശരീരഭാരം - ശരിയായ അളവില്‍ കഴിച്ചാല്‍ മുട്ട ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, പക്ഷെ അമിതമാകുമ്പോള്‍, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു കൂടുതലായി ശരീരത്തിലെത്തിയാല്‍ ശരീരഭാരവും കൂടും. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരിയായി കത്തിച്ചുകളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ അടിയും.
  • ദഹനപ്രശ്നം - മുട്ടയില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അമിതമായി കഴിക്കുമ്പോള്‍ അസിഡിറ്റി അടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് ഓക്കാനം, അലര്‍ജി പോലുള്ള അസ്വസ്ഥതകളും തോന്നും.

 

food Health News Egg health tips Side Effects