എസ്പി മെഡിഫോര്‍ട്ട് ആശുപത്രി; ഉടന്‍ പ്രവര്‍ത്തനം തുടങ്ങും; ലോഗോപ്രകാശം കപില്‍ദേവ് നിര്‍വഹിച്ചു

ആരോഗ്യമേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കി വരുന്ന എസ്പി ഹെല്‍ത്ത് കെയര്‍ഗ്രൂപ്പിന്റെ നാലാമത്തെ സംരംഭമായ എസ്പി മെഡിഫോര്‍ട്ടിന്റെ ലോഗോ പ്രകാശനം ക്രിക്കറ്റ് താരം കപില്‍ ദേവ് നിര്‍വഹിച്ചു.

author-image
Web Desk
New Update
എസ്പി മെഡിഫോര്‍ട്ട് ആശുപത്രി; ഉടന്‍ പ്രവര്‍ത്തനം തുടങ്ങും; ലോഗോപ്രകാശം കപില്‍ദേവ് നിര്‍വഹിച്ചു

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കി വരുന്ന എസ്പി ഹെല്‍ത്ത് കെയര്‍ഗ്രൂപ്പിന്റെ നാലാമത്തെ സംരംഭമായ എസ്പി മെഡിഫോര്‍ട്ടിന്റെ ലോഗോ പ്രകാശനം ക്രിക്കറ്റ് താരം കപില്‍ ദേവ് നിര്‍വഹിച്ചു. ഹായത്ത് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഔപചാരിക ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരനും, എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും നിര്‍വഹിച്ചു. ശശി തരൂര്‍ എം.പി എസ്പി ആദര്‍ഷ് ഫൗണ്ടേഷന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിവിധ ആശുപത്രികളുടെ ചെയര്‍മാന്‍, ഡോക്ടര്‍മാര്‍, വ്യാവസായിക പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി. എസ്പി ഫോര്‍ട്ട് ആശുപത്രിയുടെ കഴിഞ്ഞ 25 വര്‍ഷത്തെ വിഷന്‍ ടു റിയാലിറ്റി വിഷയത്തെ പറ്റി ആശുപത്രി ചെയര്‍മാന്‍ ആന്റ് എംഡി ഡോ. അശോകനും എസ്പി മെഡിഫോര്‍ട്ടിന്റെ സാങ്കേതികതയെ പറ്റി വൈസ് ചെയര്‍മാന്‍ ആന്റ് എംഡി സുബ്രഹ്‌മണിയും സംസാരിച്ചു.

എസ് പി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ നാലാമത്തെ ആശുപത്രിയാണ് എസ് പി മെഡിഫോര്‍ട്ട്. 500 കിടക്കകളോട് കൂടിയ ഈ ആശുപത്രി ഈഞ്ചയ്ക്ക് ബൈപ്പാസിന് സമീപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോട്ടയ്ക്കകത്തുളള എസ് പി ഫോര്‍ട്ട് ആശുപത്രിയുടെ 25-ാം വാര്‍ഷികത്തിലാണ് പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്.

kerala Thiruvananthapuram health case