ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പപ്പായ. പഴുത്ത പപ്പായ കഴിക്കുമ്പോള്‍ അതിന്റെ കുരു നമ്മള്‍ കളയാറുണ്ട്.പപ്പായയുടെ കുരുവും നമുക്ക് ഫലപ്രദമായി ഉപയോഗിക്കാം. അതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്.
പപ്പായ കുരുവിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്', 'ഫ്‌ളേവനോയിഡ്‌സ്', 'ആല്‍ക്കലോയ്ഡിസ്', 'ടാന്നിന്‍സ്', 'സാപോനിന്‍സ്' എന്നിങ്ങനെയുള്ള ആന്റി-ഓക്‌സിഡന്റുകള്‍, ഫൈബര്‍, 'കാര്‍പെയ്ന്‍' എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും, മലബന്ധം പരിഹരിക്കാനും, ബാക്ടിരീയല്‍- പാരസൈറ്റിക് അണുബാധകളെ ചെറുക്കാനും എല്ലാം സഹായകമാണ്.
പപ്പായയുടെ കുരു അങ്ങനെയോ അല്ലെങ്കില്‍ ജ്യൂസുകളോ സ്മൂത്തികളിലോ ചേര്‍ത്തും കഴിക്കാം. അതും അല്ലെങ്കില്‍ വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാം. എന്തായാലും ഒരു ദിവസം ഒരു ടീസ്പൂണില്‍ കൂടുതല്‍ പപ്പായ കുരു കഴിക്കരുത്.
പപ്പായ കുരുവിന്റെ ചില ആരോഗ്യഗുണങ്ങള്‍:
1.വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഇത് അനുവദനീയമായ അളവില്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള ഫൈബര്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
ഇത് വണ്ണം കുറയ്ക്കാന്‍ സഹായികമാണ്. പ്രോട്ടീന്‍ ഉണ്ടെന്നതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഗുണമാണ്.
2.ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കുന്നതാണ്. പപ്പായയിലുള്ള 'കരോട്ടീന്‍' ഹോര്‍മോണ്‍ ബാലന്‍സിന് സഹായിക്കുകയും ഇതിലൂടെ ആര്‍ത്തവവേദനയെ ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്.
3.കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും പപ്പായ കുരു സഹായിക്കുന്നു. പപ്പായ കുരുവിലുള്ള ഫൈബറാണ് ഇതിനും സഹായകമാകുന്നത്.
പപ്പായയിലുള്ള 'ഒലീക് ആസിഡ്', 'മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്‌സ്' എന്നിവയും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു.
4.വയറിന്റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ കുരു ഏറെ സഹായിക്കുന്നു.
പപ്പായ കുരുവിലുള്ള 'കാര്‍പെയിന്‍' വയറ്റില്‍ വിര വന്നുകൂടിയാല്‍ അതിനെ കളയാനും, രോഗകാരികളായ ബാക്ടീരിയകളെ പുറന്തള്ളുന്നതിനും ദഹനം വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
ഇതിന് പുറമെ മലബന്ധം തടയാനും ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.