മുടികൊഴിച്ചില്‍ തടയാം.. താരനും അകറ്റാം; സവാള ഉപയോഗിക്കൂ ഇങ്ങനെ

മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് കുറയ്ക്കാന്‍ സവാള ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.

author-image
Priya
New Update
മുടികൊഴിച്ചില്‍ തടയാം.. താരനും അകറ്റാം; സവാള ഉപയോഗിക്കൂ ഇങ്ങനെ

മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് കുറയ്ക്കാന്‍ സവാള ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.

ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും താരനെ തടയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കും. സവാളയിലെ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

സവാളയില്‍ നിന്നുള്ള സള്‍ഫര്‍ കൊളാജന്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും കൊളാജന്‍ ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടി വളര്‍ച്ചയ്ക്കും സഹായകരമാണ്.

സവാള നീര് കൊണ്ട് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

സവാള ജ്യൂസില്‍ വിവിധ മൈക്രോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വരണ്ടതും പൊട്ടുന്നതുമായ മുടിയെ പോഷിപ്പിക്കുന്നു. ഇതില്‍ ഫ്‌ലേവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് മുടിയുടെ വേരുകളെ ശക്തിയുള്ളതാക്കുന്നു.ഉള്ളി ജ്യൂസില്‍ ആന്റി ഫംഗല്‍, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് താരന്‍ അകറ്റാന്‍ സഹായിക്കുന്നു.

ഒരു സ്പൂണ്‍ സവാളനീര് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ മുടി കഴുകാം.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. സവാളയുടെ മണം മുടിയില്‍ നിന്ന് കളയാന്‍ ഷാംപൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.

dandruff hairfall onion juice