മുഖകാന്തി വര്‍ധിക്കാം.. പാല്‍പാട പതിവായി തേക്കൂ, ഗുണങ്ങളേറെ

മുഖകാന്തി വര്‍ധിക്കാന്‍ മിക്ക ആളുകളും സൗന്ദര്യവര്‍ധക വസ്തുക്കളെ ആശ്രയിക്കാറാണ് പതിവ്. എന്നാല്‍ ഇനി സൈഡ് എഫക്ട് ഉണ്ടാകുമെന്ന് പേടിക്കാതെ നാച്വറല്‍ ആയി മുഖസൗന്ദര്യം വര്‍ധിപ്പിക്കാം. പാല്‍പാട മുഖത്ത് പതിവായി തേച്ചാല്‍ അതിലൂടെ നല്ലൊരു മാറ്റം വരും.

author-image
Priya
New Update

പാല്‍പാട പതിവായി തേച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍:

മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല്‍ പാട പ്രവര്‍ത്തിക്കുക.വരണ്ട ചര്‍മമുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്രദമാവുക.

പാല്‍പാടയിലുള്ള പ്രോട്ടീന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ സ്‌കിന്‍ വലിച്ചെടുക്കുകയും അതിന്റെ ഗുണം സ്‌കിന്നില്‍ കാണുകയും ചെയ്യാം. ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല്‍ പാട സഹായിക്കുന്നു. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും വരും.

മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറം മാറ്റങ്ങളും നീക്കാന്‍ കൂടി പാല്‍ പാട സഹായിക്കും.മുഖത്തിന് ഒന്നുകൂടി തിളക്കം കൂട്ടാന്‍ പാല്‍ പാട തേക്കുന്നതിനൊപ്പം അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി.

പാല്‍ പാട കൊണ്ട് തയ്യാറാക്കാവുന്ന പല ഫെയ്‌സ് മാസ്‌കുകളുമുണ്ട്. പാല്‍ പാട, തേന്‍ എന്നിവ ചേര്‍ത്തും തയ്യാറാക്കുന്ന മാസ്‌കും സ്‌കിന്‍ കെയറില്‍ ധാരാളം പേര്‍ വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്.

Health milk