അമിതഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍ കൂടി...

ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങള്‍ക്ക് പകരം ജ്യൂസുകള്‍ കഴിക്കുകയാണെങ്കില്‍ ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

author-image
Greeshma Rakesh
New Update
അമിതഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍ കൂടി...

അമിതവണ്ണം പൊതുവെ എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി പല മാര്‍ഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. നമ്മള്‍ നിത്യജീവിതത്തില്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും ഉള്‍പ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ ഇടയ്ക്കിടെയുള്ള ലഘുഭക്ഷണങ്ങള്‍ക്ക് പകരം ജ്യൂസുകള്‍ കഴിക്കുകയാണെങ്കില്‍ ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍...

 

ഒന്ന്...

ശരീരത്തെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും നാരങ്ങാവെള്ളത്തിന് കഴിയും, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ എല്‍ഡിഎല്‍ അല്ലെങ്കില്‍ 'മോശം' കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉയര്‍ന്ന സിട്രിക് ആസിഡിന്റെ അംശം ഉള്ളതിനാല്‍ നാരങ്ങ നീര് മികച്ച പ്രകൃതിദത്ത ക്ലെന്‍സറുകളില്‍ ഒന്നാണ്. രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്.

രണ്ട്...

ചീര, വെള്ളരിക്ക, സെലറി, മറ്റ് പച്ച പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ജ്യൂസ് വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. ഇത് ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മൂന്ന്...

ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം ഡയറ്ററി ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ബീറ്റ്‌റൂട്ട് ജ്യൂസ് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

നാല്...

കറ്റാര്‍വാഴയില്‍ നിന്നുള്ള ജ്യൂസ് ആരോഗ്യകരവും രുചികരവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിന് ധാരാളം ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കോശങ്ങളെ ദോഷത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Health News Weight Loss Juices