കൊച്ചി: ഇന്ദ്യു സ്‌കിന്‍ ക്ലിനിക്ക് ആന്‍ഡ് കോസ്‌മെറ്റോളജി സെന്ററിന്റെ പുതിയ വിഭാഗമായ എക്‌സ്‌ക്‌ളൂസീവ് മെഡിഫേഷ്യല്‍ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ചര്‍മ്മ ചികിത്സകള്‍, ഹെയര്‍ മാറ്റിവയ്ക്കല്‍, ഹെയര്‍ സംബന്ധമായ ചികിത്സകള്‍, കോസ്‌മെറ്റിക് ഗൈനക്കോളജി, കോസ്‌മെറ്റിക് എന്‍ഡോക്രൈനോളജി, കോസ്‌മെറ്റിക് സര്‍ജറി, ഡേ കെയര്‍ പ്ലാസ്റ്റിക് സര്‍ജറി എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഇന്ദ്യു സ്‌കിന്‍ ക്ലിനിക്ക് ആന്‍ഡ് കോസ്മറ്റോളജി സെന്റര്‍ നല്‍കുന്നു.
മെഡിഫേഷ്യല്‍ ലോഞ്ച് കോസ്‌മെറ്റിക്, ഡെര്‍മറ്റോളജി ചികിത്സകള്‍ക്കായുള്ള പ്രത്യേക വിഭാഗമാണ്. പതിവ് ചര്‍മ്മ സംരക്ഷണ ചികിത്സകള്‍ക്കൊപ്പം, ഇരുപതിലധികം വ്യത്യസ്ത ചര്‍മ്മ ചികിത്സകള്‍ ഇവിടെ ചെയ്യുന്നു.
ഉദ്ഘാടന വേളയില്‍ ക്രിസ്റ്റല്‍ പ്രോ എന്ന പുതിയ ബോഡി കോണ്ടറിംഗ് ഉപകരണവും പുറത്തിറക്കി. ഈ ഉപകരണം ചര്‍മ്മത്തിനു താഴെയുള്ള അധിക കൊഴുപ്പിനെ നീക്കം ചെയ്യുന്നു. ഈ ചികിത്സയിലൂടെ ശരീര ശരീരസൗന്ദര്യം സ്വന്തമാക്കാം. ജെറ്റ് പീല്‍ മെഷീനും ക്ലിനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷിതവും വേദനാരഹിതവുമായ ഈ ചികിത്സയിലൂടെ ഉടന്‍ ഫലവും ലഭിക്കും.
പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റും കോസ്മറ്റോളജിസ്റ്റുമായ ഡോ. ഇന്ദു ബാലന്‍ സ്ഥാപിച്ച ഇന്ദ്യു സ്‌കിന്‍ ക്ലിനിക്ക് ആന്‍ഡ് കോസ്‌മെറ്റോളജി സെന്റര്‍, കൊച്ചി എളമക്കര ദേശാഭിമാനി റോഡിലാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച, യോഗ്യതയുള്ള ടീമിനൊപ്പം, സുരക്ഷിതവും ഫലപ്രദവും അധികം സാമ്പത്തിക ഭാരം നല്‍കാതെയുമുള്ള ചികിത്സയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
സംയോജിതമായ ചികിത്സാ സമീപനമാണ് ക്ലിനിക്ക് സ്വീകരിക്കുന്നത്. സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് എന്‍ഡോക്രൈനോളജിക്കല്‍ ചികിത്സ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു ചികിത്സാ കേന്ദ്രവുമാണിത്.
കേരളത്തിലെ കോസ്മറ്റിക് ഗൈനക്കോളജിയുടെ തുടക്കക്കാര്‍ എന്ന നിലയില്‍, അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ് ഇന്ദ്യുവിലുള്ളത്. സ്‌കിന്‍ ക്ലിനിക്ക് 100 ശതമാനം സുരക്ഷിതവും എഫ്ഡിഎ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങള്‍ പിന്തുടരുന്നതുമാണ്. മെര്‍മറ്റോളജിസ്റ്റുകള്‍ക്കായി പരിശീലന സൗകര്യവും ഇവിടെയുണ്ട്.
ഈ വിഭാഗത്തിലെ കൊച്ചിയിലെ ഏറ്റവും സൗകര്യമുള്ള ചികിത്സാകേന്ദ്രമായ ഇന്ദ്യു, വിശാലവും അണുവിമുക്തവുമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്.
ചര്‍മ്മ സംരക്ഷണത്തിന് പുത്തന്‍ കാഴ്ചപ്പാടും സമീപനവുമാണ് ഡോ. ഇന്ദുവിനുള്ളത്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ സീനിയര്‍ റെസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോ. ഇന്ദു, അമേരിക്കന്‍ ബോര്‍ഡ് ഒഫ് കോസ്‌മെറ്റിക് ഗൈനക്കോളജി നടത്തിയ കോസ്‌മെറ്റോളജി, കോസ്‌മെറ്റിക് ഗൈനക്കോളജി വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
ഡോ. ഇന്ദു ബാലന്‍ കായംകുളത്ത് മറ്റൊരു ക്ലിനിക്കും നടത്തുന്നു. ഇവിടെ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നു.