പഴവര്‍ഗ്ഗങ്ങളില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് പപ്പായ. പലര്‍ക്കും ഇഷ്ടമുള്ള പഴവര്‍ഗ്ഗം കൂടിയാണിത്. പപ്പായ ശരീരത്തിലേക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. പപ്പായയില്‍ നാരുകളും ആന്റിഓക്സിഡന്റുകളും നിരവധി അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതുക്കൊണ്ടുതന്നെ പപ്പായ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രഭാതഭക്ഷണത്തിന് ഒരു ബൗള്‍ പപ്പായ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുക മാത്രമല്ല ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കുന്നതായി ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. നാരുകളും പ്രോട്ടീനുകളും നിറഞ്ഞ പപ്പായ അമിത വിശപ്പ തടയാനും സഹായിക്കുന്നു. ഇതിലെ നാരുകള്‍ വയറുവേദനയും മറ്റ് ദഹനപ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു. മാത്രമല്ല പപ്പായ ശരീരഭാരം നിയന്ത്രിക്കാനും അനാവശ്യമായ അധിക കിലോ കുറയ്ക്കാനും സഹായിക്കുന്നു.
പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു. മാത്രമല്ല, ആന്റിഓക്സിഡന്റുകള്‍ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്താനും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
പപ്പായയില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ സീസണല്‍ രോഗങ്ങളെ തടയാനും രോഗപ്രതിരോധശേഷി ആരോഗ്യം എന്നിവയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.
മറ്റ് പല പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി പപ്പായ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന മികച്ചൊരു പഴമാണ്. കാരണം, ഇതില്‍ നാരുകള്‍ കൂടുതലും പഞ്ചസാരയുടെ അംശം കുറവുമാണ്. നാരുകള്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള സ്‌പൈക്കുകള്‍ തടയുകയും ദിവസം മുഴുവന്‍ സ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം പ്രമേഹരോ?ഗികള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുക.