വീട്ടിൽ നല്ല കട്ട തൈര് ഉണ്ടോ? എന്നാൽ മുടിയിലെ താരന്‍ കളയാം എളുപ്പത്തിൽ

ഒരിക്കല്‍ താരന്‍ വന്നാല്‍ അത് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ ഇത് മറ്റുള്ളവരുടെ തലയിലേയ്ക്ക് പകരാനും സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നല്ലപോലെ ശ്രദ്ധയും ആവശ്യമാണ്. അതുപോലെ തന്നെ താരന്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതും അനിവാര്യം തന്നെ.

author-image
Greeshma Rakesh
New Update
വീട്ടിൽ നല്ല കട്ട തൈര് ഉണ്ടോ? എന്നാൽ മുടിയിലെ താരന്‍ കളയാം എളുപ്പത്തിൽ

താരന്‍ വന്നാല്‍ പിന്നെ പറയണ്ട, പിന്നാലെ മുടി കൊഴിച്ചിൽ ഉണ്ടാകും. മുടിയുടെ ഉള്ളും കുറയും, പിന്നെ അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കാനായിരിക്കും സമയം. താരന്‍ പല കാരണങ്ങള്‍ കൊണ്ട് വരാം. എന്തായാലും വന്ന് കഴിഞ്ഞാല്‍ അത് മാറ്റി എടുക്കാന്‍ ഷാംപൂ ഒരിക്കലും ഉപയോഗിക്കരുത്. പലരും ഷാംപൂ ഉപയോഗിക്കും.

എന്നാൽ ഇത് താരന്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകാറുണ്ട്. എന്നാല്‍, ഇതിനേക്കാളെല്ലാം നല്ലൊരു പരിഹാരം ഉണ്ട്. നല്ല കട്ട തൈര് ഉണ്ടെങ്കില്‍ താരനും മാറ്റിയെടുക്കാം അതും നിമിഷ നേരംകൊണ്ട്. എങ്ങിനെയെന്ന് നോക്കാം.

നമ്മളുടെ ശിരോചര്‍മ്മം വരണ്ട് പോകുന്നത് താരന്‍ വരുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മള്‍ ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവയില്‍ എല്ലാം അമിതമായി കെമിക്കല്‍സ് അടങ്ങിയിരിക്കുന്നുണ്ടെങ്കില്‍ അതെല്ലാം തന്നെ മുടി വരണ്ട് പോകുന്നതിലേയ്ക്കും തലയില്‍ താരന്‍ പെരുകുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. തലയില്‍ അമിതമായി വയര്‍പ്പിരിക്കുന്നത്, എണ്ണമയം ഇരിക്കുന്നത്, എന്തെങ്കിലും ഹെയര്‍ ക്രീം ഉപയോഗിച്ചതിന് ശേഷം നന്നായി ക്ലീന്‍ ചെയ്യാത്തതും ചില ചര്‍മ്മ രോഗങ്ങളുമെല്ലാം നമ്മെ താരനിലേയ്ക്ക് നയിക്കുന്നുണ്ട്.

ഒരിക്കല്‍ താരന്‍ വന്നാല്‍ അത് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ ഇത് മറ്റുള്ളവരുടെ തലയിലേയ്ക്ക് പകരാനും സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നല്ലപോലെ ശ്രദ്ധയും ആവശ്യമാണ്. അതുപോലെ തന്നെ താരന്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതും അനിവാര്യം തന്നെ.


നമ്മളുടെ തല നല്ലപോലെ ക്ലീനാക്കി എടുക്കുന്നതിനും തലയില്‍ നിന്നും യീസ്റ്റ് ഇന്‍ഫക്ഷന്‍ കുറയ്ക്കാനും അതിലൂടെ താരന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതില്‍ ആന്റിഫംഗല്‍ പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നിതിനാല്‍ തന്നെ ഇത് വേഗത്തില്‍ താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. താരന്‍നീക്കം ചെയ്യാന്‍ തൈര് നമ്മള്‍ക്ക് പലതരത്തില്‍ ഉപയോഗിക്കാവുന്നതാണ്. ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഇത് ഉപയോഗിച്ചാല്‍ നല്ലപോലെ ഗുണം ചെയ്യുകയും, മുടി വളരുകയും ചെയ്യും. ഇത് എങ്ങിനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

തൈരും കറ്റാര്‍വാഴയും

തലയോട്ടിയെ ക്ലീനാക്കി എടുക്കാന്‍ തൈരും അതുപോലെ തന്നെ കറ്റാര്‍വാഴയും നല്ലതാണ്. കറ്റാര്‍വാഴ മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടി വളരാനും ഇത് വളരെയധികം സഹായിക്കും. അതുപോലെ തന്നെ ശിരോചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും താരന്‍ കുറയ്ക്കാനും കറ്റാര്‍വാഴ നല്ലതാണ്.

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു കപ്പ് തൈര് എടുക്കുക. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മുടി കെട്ടി വെക്കുക. അതിന് ശേഷം ഒരു തോര്‍ത്ത് എടുത്ത് ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ് അത് കൊണ്ട് മുടി കവര്‍ ചെയ്ത് മൂടി വെക്കണം. ഒരു 30 മിനിറ്റ് കഴിഞ്ഞ് നിങ്ങള്‍ക്ക് ഷാംപൂ ഉപയോഗിച്ച് മുടി കഴുകി എടുക്കാവുന്നതാണ്. ഇത് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ചെയ്യുന്നത് താരന്‍ വേഗത്തില്‍ പോകാന്‍ സഹായിക്കും.അതുപോലെ മുടി നല്ലപോലെ വളരാനും ഇത് നല്ലതാണ്.

തൈരും ഉലുവയും

തൈരും ഉലുവയും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്‌ക്ക് മുടിയെ കണ്ടീഷന്‍ ചെയ്യുകയും അതുപോലെ തന്നെ മുടി വേഗത്തില്‍ വളരുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇത് തയ്യാറആക്കുന്നതിനായി ആദ്യം തന്നെ ഒരു കപ്പ് തൈര് എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കണം. ഇവ മിക്‌സ് ചെയ്ത് ഒരു ദിവസം മുഴുവന്‍ പുറത്ത് വെക്കുക. അതിന് ശേഷം ഇത് ഒന്ന് മിക്‌സിയില്‍ അടിച്ച് എടുക്കണം.

തല നന്നായി ചീകി ജെട കളഞ്ഞ് വെക്കുക. ഓരോ വകച്ചില്‍ മാറ്റി തൈര് ഉലുവ മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കണം. താരന്‍ ഉള്ള ഭാഗതത് നല്ലപോലെ തേച്ച് പിടിപ്പിക്കാന്‍ മറക്കരുത്. അതിന് ശേഷം ശേഷം ഒരു അരമണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഇത് ചെറുചൂടുവെള്ളത്തില്‍ ഷാംപൂ വാഷ് ചെയ്ത് കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുമ്പോള്‍ കെമിക്കല്‍ ഫ്രീ ആയിട്ടുള്ളത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

Beauty Tips health tips dandruff curd