മുഖത്തിലെയും കഴുത്തിലെയും കറുപ്പ് മാറ്റാം, വീട്ടിലുണ്ട് പ്രതിവിധികള്‍

മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം തക്കാളി ഫേസ് പാക്കുകള്‍

author-image
Greeshma Rakesh
New Update
മുഖത്തിലെയും കഴുത്തിലെയും കറുപ്പ് മാറ്റാം, വീട്ടിലുണ്ട് പ്രതിവിധികള്‍

 

തിളക്കമുള്ള ചര്‍മ്മം നേടാന്‍ ഏറ്റവും ഫലപ്രദമായ പ്രതിവിധികളില്‍ ഒന്നാണ് തക്കാളി. പോഷകഗുണമുള്ളതും ചര്‍മ്മത്തെ ശുദ്ധീകരിക്കാനുമുള്ള കഴിവ് തക്കാളിക്കുണ്ട്. മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി മുഖക്കുരു, പാടുകള്‍, ചുളിവുകള്‍ എന്നിവയെ മാറാന്‍ സഹായിക്കുന്നു.തക്കാളിയില്‍ ഫിനോളിക് ആസിഡുകളും ഫ്‌ലേവനോയിഡ്‌സികളും, കരോട്ടിനോയിഡ്‌സികളും, ലൈക്കോപീന്‍, ആല്‍ഫ, ബീറ്റാ കരോട്ടിനി, അസ്‌കോര്‍ബിക് ആസിഡ്, വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിട്ടുണ്ട്.

അവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ക്ക് സൂര്യനില്‍ നിന്നുള്ള ഓക്സിഡേറ്റീവ് സ്‌ട്രെസ് ചെറുക്കാന്‍ കഴിയും.

ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ ഉല്‍പ്പാദനം സന്തുലിതമാക്കുന്നതിലൂടെ മുഖക്കുരുവിനെ ചെറുക്കാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുറംതള്ളുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം തക്കാളി ഫേസ് പാക്കുകള്‍ പരിചയപ്പെടാം...

ഒന്ന്...

തക്കാളിയും നാരങ്ങയും ചേര്‍ത്തുള്ള ഫേസ് പാക്കാണ് ആദ്യത്തേത്. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും സഹായിക്കുന്നു.

ഒരു ടീസ്പൂണ്‍ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂണ്ഡ നാരങ്ങ നീരും ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖം കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി കളയുക.

രണ്ട്...

ചുളിവുകളെ ചെറുക്കുകയും പ്രായമാകല്‍ വൈകിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വെള്ളരിക്കയിലുണ്ട്. ഓട്സ് ചര്‍മ്മത്തിലെ വീക്കം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. രണ്ട് ടീസ്പൂണ്‍ തക്കാളി പേസ്റ്റും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലും ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Face pack Home made Beauty