പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് താരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലും. തലമുടി സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ചില ഹെയര്‍ മാസ്‌ക്കുകളുണ്ട്.
മൈലാഞ്ചി ഇതിന് സഹായകമാണ്. പ്രകൃതിദത്തമായ രീതിയില്‍ തലമുടിക്ക് നിറം നല്‍കാനാണ് മൈലാഞ്ചി പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും ആരോഗ്യകരമായി മുടി വളരാനും സഹായിക്കും.
മൈലാഞ്ചി പൊടിയും എള്ളെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി ഇത് തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. കടുകെണ്ണയുമായി മൈലാഞ്ചി കലര്‍ത്തി ഉപയോഗിക്കുന്നതും തലമുടി കൊഴിച്ചിലിനെ തടയാനുള്ള മികച്ച വഴിയാണ്.
മൈലാഞ്ചി കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ക്ക് താരന്‍ അകറ്റാനും സഹായിക്കും. ഇതിനായി ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തിവച്ച ഉലുവ അരച്ചെടുക്കണം.
ശേഷം ഇതിനൊപ്പം മൈലാഞ്ചി പൊടിയും കടുകെണ്ണയില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം.
മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ മൈലാഞ്ചി പൊടി, ഒരു മുട്ട, ഒരു പഴം, അവക്കാഡോ ഓയില്‍ എന്നിവ മിക്‌സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കി തലയില്‍ പുരട്ടാം. 40 മിനിറ്റിന് ശേഷം കഴുകി കളയാം. മൈലാഞ്ചി തേക്കുന്നത് മുടി കറുക്കാനും തിളക്കം ഉണ്ടാകാനും സഹായിക്കും.