മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സഹാക്കുന്നതാണ് നെല്ലിക്ക. നെല്ലിക്കയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്.
ഇതില്‍ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും.
നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി, കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ശിരോചര്‍മ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിന് കഴിയും.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പൊടി, മലിനീകരണം, പുക, ഹെയര്‍ സ്റ്റൈലിംഗ് ഉപകരണങ്ങള്‍ എന്നിവ കാരണമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കും.
നെല്ലിക്ക രക്തം ശുദ്ധീകരിച്ച് മുടിയുടെ അകാല നര തടഞ്ഞ് മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്.നെല്ലിക്ക താരന്‍, മറ്റ് ഫംഗസ് അണുബാധകള്‍ എന്നിവ തടഞ്ഞ് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
നെല്ലിക്ക ഉപയോഗിക്കേണ്ടത്
1.നെല്ലിക്ക നേര്‍ത്ത കഷ്ണങ്ങളാക്കി 3 മുതല്‍ 4 ദിവസം വരെ ഉണക്കുക. ശേഷം, കുറച്ച് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ഉണക്കിയ നെല്ലിക്ക കഷണങ്ങള്‍ ചേര്‍ക്കുക.
ശേഷം ഇവ കട്ടിയുള്ള ഇരുണ്ട ദ്രാവകമായി മാറുന്നത് വരെ തിളപ്പിക്കുക. തലയോട്ടിയില്‍ മസാജ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഈ എണ്ണ പതിവായി ഉപയോഗിക്കാം.
2.മുടി കൊഴിച്ചില്‍ തടയാന്‍ മുടി പതിവായി നെല്ലിക്ക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അങ്ങനെ ചെയ്യുന്നത് ശിരോചര്‍മത്തില്‍ ഉടനീളം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ആവശ്യത്തിന് ഓക്സിജന്‍ നല്‍കുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യും.
ഇത് മുടി നാരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ പതിവായി എണ്ണ പുരട്ടുന്നത് സഹായിക്കും.