ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്: 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു

ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ പങ്കാളിത്തത്തിനായി 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു.

author-image
Web Desk
New Update
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്: 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു

തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ പങ്കാളിത്തത്തിനായി 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു. ജിഎഎഫിന്റെ സംഘാടക സമിതി ചെയര്‍മാനായ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് അംബാസഡര്‍മാര്‍ക്ക് കത്തയച്ചത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്താണ് ജി.എ.എഫിന്റെ അഞ്ചാം പതിപ്പ് നടക്കുക.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്.

23 അന്താരാഷ്ട്ര പങ്കാളികളുള്ള സമ്മേളനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരുള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ള 7,500 പ്രതിനിധികളും ഒത്തുചേരും. ലോകമെമ്പാടുമുള്ള ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷണ-വികസന പ്രൊഫഷണലുകള്‍ എന്നിവരില്‍ നിന്ന് വിവിധ സെഷനുകളില്‍ അവതരിപ്പിക്കുന്നതിനായി 750-ലധികം പ്രബന്ധങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

സെമിനാറിന്റെ കേന്ദ്ര പ്രമേയത്തിനു പുറമേ ആയുര്‍വേദത്തിന്റെ വിവിധ ശാഖകളിലും അനുബന്ധ വിജ്ഞാനം, ആയുര്‍വേദ-ആധുനിക ശാസ്ത്ര സംഗമ മേഖലകള്‍, ഔഷധ സസ്യങ്ങള്‍, ഔഷധ വികസനം, ആയുര്‍വേദ മേഖലയിലെ നയങ്ങളും ചട്ടങ്ങളും എന്നിവയില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ആയുര്‍വേദ ബയോളജി, വൃക്ഷായുര്‍വേദം, എത്‌നോ വെറ്റിനറി മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളിലേക്കും പ്രബന്ധങ്ങള്‍ തയ്യാറാക്കാം. www.gafindia.org എന്ന വെബ്‌സൈറ്റിലാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 20.

Health ayurveda global ayurveda fest