നമ്മുടെ തലച്ചോറിന്റെ ആരോഗ്യവും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ജൂലൈ 22 ' ലോക ബ്രെയിന്‍ ഡേ '. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ മസ്തിഷ്‌കം. അതികൊണ്ടുതന്നെ മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കാനും ആരോഗ്യകരമായി നിലനില്‍ക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ തലച്ചോറിനെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നുമാണ് വിദഗ്ത പഠനങ്ങള്‍ പറയുന്നത്. ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടര്‍ന്നവരില്‍ ഓര്‍മശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തിയതായും പഠനങ്ങള്‍ പറയുന്നു.
അത്തരത്തില്‍ തലച്ചോറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്...
ഒന്ന്...
ഫാറ്റി ഫിഷ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗം, ഓര്‍മ്മക്കറവ് എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
രണ്ട്...
മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
മൂന്ന്...
തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
നാല്...
ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പ്രോട്ടീന്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ചീര തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്.
അഞ്ച്...
ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കാവുന്ന ഫലമാണ്.
ആറ്...
മത്തങ്ങയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ മത്തങ്ങ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ഏഴ്...
പയര്‍വര്‍ഗങ്ങളും ബീന്‍സും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മഗ്‌നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, ഫോളേറ്റ് എന്നിവയുള്‍പ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പയര്‍വര്‍ഗങ്ങളും ബീന്‍സും.
എട്ട്...
തക്കാളിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ കാണപ്പെടുന്ന ശക്തമായ ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒമ്പത്...
ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവയും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പത്ത്...
നട്‌സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.
( ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)