ഉയര്‍ന്ന രക്തസമ്മര്‍ദം പലര്‍ക്കും ഇപ്പോള്‍ സാധാരണയാണ്. ഇത് രക്താതിമര്‍ദത്തിലേക്ക് നയിക്കാം. ഇത് നിയന്ത്രിച്ചു നിര്‍ത്താം എന്നല്ലാതെ പൂര്‍ണമായും സുഖപ്പെടുത്താനാവില്ല. ഹൃദയാഘാതം, ഹൃദയത്തകരാറ്, വൃക്കകള്‍ക്ക് തകരാറ് ഇവയെല്ലാം വരാതിരിക്കാന്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ രോഗം നിയന്ത്രിച്ചു നിര്‍ത്താം.
പച്ചക്കറികള്‍ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാല്‍ ചില പച്ചക്കറികളില്‍ സോഡിയം കൂടുതല്‍ അടങ്ങിയിട്ടുണ്ടാകും. ഉയര്‍ന്ന രക്തസമ്മര്‍ദമോ ഹൈപ്പര്‍ടെന്‍ഷനോ ഉള്ളവര്‍ ഇത്തരം പച്ചക്കറികള്‍ ഒഴിവാക്കണം. എത്തോക്കെയാണ് ആ പച്ചക്കറിക്കള്‍ എന്ന് നോക്കാം.
ചീരയില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, രക്താതിമര്‍ദം ഉള്ളവര്‍ തീര്‍ച്ചയായും ഇത് ഒഴിവാക്കേണ്ടതാണ്. ഉലുവയിലയും ഒരിലക്കറിയാണ്. സോഡിയം ഇതില്‍ കൂടുതലായതിനാല്‍ ഇതും ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ തന്നെ സാലഡിലും മറ്റും ലെറ്റിയൂസ് സാധാരണയായി ഉപയോഗിക്കുന്നു. ചീരയുടെ അത്രതന്നെ സോഡിയം ലെറ്റിയൂസിലും ഉണ്ട്. രക്താതിമര്‍ദം ഉള്ളവര്‍ ഇത് ഒഴിവാക്കണം. എന്നാല്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചെറിയ അളവില്‍ ഇത് കഴിക്കാം.
കാലറിയും കൊഴുപ്പും ധാരാളം അടങ്ങിയതിനാല്‍ കശുവണ്ടി ഒഴിവാക്കുന്നതാണ് നല്ലത്. മസ്‌ക്‌മെലണ്‍, ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഫലം. എന്നാല്‍ കഴിക്കുകയാണെങ്കില്‍ സോഡിയം കുറഞ്ഞ പഴങ്ങളോടൊപ്പം ചേര്‍ത്ത് ചെറിയ അളവില്‍ കഴിക്കാം.
അച്ചാറില്‍ സോഡിയം ധാരാളമുണ്ട്. ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ മിതമായ അളവില്‍ മാത്രം അച്ചാര്‍ ഉപയോഗിക്കാവൂ. പായ്ക്കറ്റില്‍ ലഭിക്കുന്ന തക്കാളി ജ്യൂസില്‍ 660 മില്ലിഗ്രാം സോഡിയം ഉണ്ട്. ഇതും ഒഴിവാക്കേണ്ടതാണ്.
സോഡിയത്തിന്റെ അളവ് കുറയ്ക്കാന്‍ ഫ്രഷ് ആയ പച്ചക്കറികള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ടിന്നിലടച്ചു ലഭിക്കുന്ന എല്ലാത്തിലും സോഡിയം കൂടുതലായിരിക്കും. ഇവ നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പാലും കൊഴുപ്പു കൂടിയ പാലും എല്ലാം ദോഷകരമാണ്. കൊഴുപ്പു കുറഞ്ഞ പാലോ സ്‌കിംഡ് മില്‍ക്കോ ഉപയോഗിക്കാനും വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ ശ്രദ്ധിക്കണം.