പണ്ട് മുതല്‍ തന്നെ മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന ചേരുവകയാണ് കടലമാവ്.കടലമാവില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് .ചര്‍മ്മത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുഖം തിളക്കമുള്ളതാക്കാന്‍ കടലമാവ് മൂന്ന് രീതിയില്‍ ഉപയോഗിക്കാം.
1.ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക.
15 - 20 മിനുട്ട് കഴിഞ്ഞ് മുഖം കഴുകുക. ശേഷം മോയ്സ്ചുറൈസര്‍ പുരട്ടുക. ഈ പായ്ക്ക് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീക്കാന്‍ സഹായിക്കുന്നു.
2.ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, 1 ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ യോജിപ്പ് ഒരു പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
ഒരു സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നു. വില കൂടിയ സ്‌കിന്‍ ടോണറുകള്‍ ഉപേക്ഷിച്ച് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും.
3.ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, 1 ടേബിള്‍ സ്പൂണ്‍ തക്കാളി പള്‍പ്പ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക.ഏകദേശം 10 - 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുക. മുഖം തുടച്ച് മോയ്സ്ചുറൈസര്‍ പുരട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഇടുക.