മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? പരീക്ഷിക്കൂ ഈ ഹെയര്‍ പാക്കുകള്‍

മിക്കവരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിലും താരനും. രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനമായി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

author-image
Priya
New Update
മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? പരീക്ഷിക്കൂ ഈ ഹെയര്‍ പാക്കുകള്‍

മിക്കവരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിലും താരനും. രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനമായി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഹെയര്‍ പാക്കുകള്‍ കൊണ്ട് ഇതിന് പരിഹാരം കാണാം.മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ബയോട്ടിന്‍, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, കാല്‍സ്യം, സെലിനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

മുടിയുടെ മിനുസവും തിളക്കവും, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കും.മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

ശിരോചര്‍മത്തിലെ എണ്ണമയം നിലനിര്‍ത്തി, മുടി കണ്ടീഷന്‍ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാന്‍ സഹായിക്കുന്നു.

മുട്ട കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍:

1.രണ്ട് മുട്ടകളുടെ വെള്ളയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല്‍ അല്ലെങ്കില്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലോട്ടിയില്‍ പുരട്ടുക, 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

2.ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, അഞ്ച് ടേബിള്‍സ്പൂണ്‍ ബദാം പാല്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ തേച്ച് പിടിപ്പിക്കുക. ഈ പാക്ക് ഇട്ട ശേഷം നന്നായി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം മുടി കഴുക.

3.രണ്ട് മുട്ടയുടെ വെള്ളയിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി നന്നായി കഴുകുക.

Egg hair fall hair packs