പാദങ്ങള്‍ വിണ്ടു കീറുന്നത് അകറ്റാം ; ഇതാ ചില ടിപ്‌സുകള്‍

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ ഇതാ ചില വഴികള്‍...

author-image
Greeshma Rakesh
New Update
പാദങ്ങള്‍ വിണ്ടു കീറുന്നത് അകറ്റാം ; ഇതാ ചില ടിപ്‌സുകള്‍

 

പാദങ്ങള്‍ വിണ്ടു കീറുന്നത് എല്ലാവരേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്നം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും.

 

മാത്രമല്ല കൂടുതല്‍ നേരം നില്‍ക്കുന്നതും പാദങ്ങള്‍ വിണ്ടു കീറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാദങ്ങളുടെ ഭംഗിക്ക് വ്യക്തി ശുചിത്വം അനിവാര്യമാണ്. അതിനാല്‍ കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

 

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ ഇതാ ചില വഴികള്‍...

ഒന്ന്...

കിടക്കുന്നതിന് മുന്‍പായി അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങള്‍ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലില്‍ നിന്നും രക്ഷിക്കും.

രണ്ട്...

വാഴപ്പഴം പേസ്റ്റ് കാലിലെ വണ്ടുകീറിയ ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.

മൂന്ന്...

ഒരു ബക്കറ്റ് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് അതിലേക്ക് പാദം ഇറക്കി വയ്ക്കുക. ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങള്‍ ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

നാല്...

പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്സുകള്‍ ധരിക്കുന്നതും വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുന്നതും തണുപ്പുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും.

അഞ്ച്...

കാലില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മം വരണ്ടതാകുന്നതില്‍ നിന്ന് തടയും. വെളിച്ചെണ്ണ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വരണ്ട ചര്‍മ്മത്തിന് മോയ്‌സ്ചറൈസറായി ഇത് ഉപയോഗിക്കുന്നു.

home remedies Health News cracked heels