പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉദ്ധാരണം ശരിയായി ഉണ്ടാവാതിരിക്കാം. വിദഗ്ധ ചികിത്സ തേടേണ്ട ഒരു പ്രശ്‌നമാണിത്. ഉദ്ധാരണക്കുറവിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
* അമിതഭാരവും പൊണ്ണത്തടിയും ഇതെല്ലാം ഉദ്ധാരണക്കുറവിനുള്ള പ്രധാനകാരണങ്ങളാണ്. ഉദ്ധാരണക്കുറവ് അകറ്റാന്‍ പതിവായി വര്‍ക്കൗട്ട് ചെയ്താല്‍ മതി. വ്യായാമം പതിവാക്കിയാല്‍ പൊണ്ണത്തടി മാറും.
* ഉത്കണ്ഠ, സ്‌ട്രെസ് എന്നിവയെല്ലാം ഉദ്ധാരണത്തിനെ പ്രതികൂലമായി ബാധിക്കും. വ്യായാമം ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനൊപ്പം മാനസിക സമ്മര്‍ദവും അകറ്റും.
* ലൈംഗികത ആസ്വദിക്കാന്‍ അല്‍പം മദ്യം അകത്താക്കുന്നത് നല്ലതാണെന്നു ചിന്തിക്കുന്നവരുണ്ട്. തെറ്റായ ധാരണയാണിത്. മദ്യം കൂടുതല്‍ കഴിക്കുന്നത് വിപരീത ഫലമേ ചെയ്യൂ. അതുകൊണ്ട് ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ അകറ്റാന്‍ മദ്യപാനശീലം കുറയ്ക്കാം.
* ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ധിക്കുമ്പോഴാണ് ഉദ്ധാരണം ഉണ്ടാവുന്നത്. ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങാന്‍ പുകവലി കാരണമാകും. ഇത് രക്തയോട്ടം കുറയ്ക്കുക വഴി ഉദ്ധാരണം ശരിയായി നടക്കാതെ വരും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകറ്റാന്‍ പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.