മുതിര്‍ന്നവരുടെ മരണത്തിന് കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തചംക്രമണവുമാണെന്ന് പഠനം. ലണ്ടനിലെ യൂണിവേഴസിറ്റി കോളേജിലെ ജെ എം ബ്ലോജെറ്റിന്റെ യൂറോപ്യന്‍ ഹാര്‍ട് ജേര്‍ണലിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇതിന് പിന്നാലെ ലോകത്തെ 15,000 പേരെ വിശകലനം ചെയ്ത് ആളുകളോട് ഒരു മണിക്കൂറികളോളം ഓട്ടം, കോണിപ്പടി കയറിയിറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യണമെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു.
അധിക സമയം കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതലുമുള്ളത്. കൂടാതെ, വീടുകളിലെത്തിയാല്‍ ടിവിയോ അല്ലെങ്കില്‍ ലാപ്‌ടോപോ നോക്കി ഇരിക്കും.
ഇങ്ങനെയുള്ളവര്‍ ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാന്‍ നീന്തലോ അല്ലെങ്കില്‍ മറ്റ് വ്യായാമമോ ചെയ്യണം. ഹെല്‍ത്ത് ഓഫ് ഫങ്ഷണല്‍ ഫുഡ്‌സ് എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നത് പോലെ ഹൃദയം നന്നായി സൂക്ഷിക്കാന്‍ ആവശ്യമായ ഭക്ഷണം കഴിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, നന്നായി ഉറങ്ങുന്നത് നമ്മുടെ ഹൃദയത്തിന് നല്ലതാണെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.ശ്രദ്ധ, പഠനം, ഓര്‍മശക്തി തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ നിലനിര്‍ത്താന്‍ ഉറക്കം സഹായിക്കുന്നു.
മോശം ഉറക്കം താരതമ്യേന ചെറിയ സമ്മര്‍ദ്ദങ്ങളെപ്പോലും നേരിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ലോകത്തെ കൃത്യമായി മനസ്സിലാക്കാനുള്ള നമ്മുടെ കഴിവിനെ ബാധിക്കുകയും ചെയ്യും.