ശരീരഭാരം കുറയ്ക്കാൻ പ്രമേഹ മരുന്നുകൾ ഉപയോഗിക്കുന്നത് അപകടം; മുന്നറിയിപ്പുമായി ഡോക്ടർമാർ

സമീപകാലത്ത് സെലിബ്രിറ്റികളിൽ നിന്നാണ് ഇതിന്റെ തുടക്കമെങ്കിലും പിന്നീട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഇത് വ്യാപിക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ഈ മരുന്നുകൾ ഉപയോ​ഗിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്.

author-image
Greeshma Rakesh
New Update
ശരീരഭാരം കുറയ്ക്കാൻ പ്രമേഹ മരുന്നുകൾ ഉപയോഗിക്കുന്നത് അപകടം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ന്യൂഡൽഹി: പ്രമേഹത്തെ ചികിത്സിക്കാൻ ആദ്യം അംഗീകരിച്ച ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകൾ ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ. സമീപകാലത്ത് സെലിബ്രിറ്റികളിൽ നിന്നാണ് ഇതിന്റെ തുടക്കമെങ്കിലും പിന്നീട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഇത് വ്യാപിക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ഈ മരുന്നുകൾ ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിന്റെ (ഐഎൽബിഎസ്) ഡയറക്ടർ ഡോ.എസ് കെ സരിൻ പറയുന്നതനുസരിച്ച്, ഈ മരുന്നുകൾ ഗ്ലൂക്കോൺ പോലുള്ള പെപ്റ്റൈഡ്-1 (ജിഎൽപി -1) റിസപ്റ്റർ അഗോണിസ്റ്റ് മരുന്നുകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ
ചില സന്ദർഭങ്ങളിൽ, ഇത് പിത്തസഞ്ചിയിലെ കല്ലുകൾക്കും പിത്തരസത്തിൽ ചെളിയുണ്ടാകുന്നതിനും കാരണമാകും.

ഒസെംപിക്, വെഗോവി എന്നിവ ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ ആവശ്യകത വർധിച്ചതോടെ വിദേശത്ത് നിന്ന് പ്രീമിയം നിരക്കിൽ ഇവ ഇറക്കുമതി ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (ജെഎഎംഎ) അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ഒസെംപിക്, വെഗോവി മരുന്നുകൾ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ ചൂണ്ടികാട്ടി.

ശരീരഭാരം കുറയ്ക്കാനുള്ള മറ്റ് മരുന്നുകളുമായി ജിഎൽപി-1 അഗോണിസ്റ്റുകൾ ഉപയോഗിക്കുന്നത് പാൻക്രിയാറ്റിസ്, ഗ്യാസ്ട്രോപാരെസിസ്, മലവിസർജ്ജനം തുടങ്ങി രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് ജെഎഎംഎ പഠനം പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ഈ മരുന്നുകൾ ഉപയോഗിക്കാൻ ആലോചിക്കുന്നവർ ശ്രദ്ധിക്കണം. കാരണം ഇത്തരക്കാർക്ക് അപകട-ആനുകൂല്യ സാധ്യത പ്രമേഹത്തിന് ഉപയോഗിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ജെഎഎംഎ പഠനം വ്യക്തമാക്കുന്നു.

Health News Weight Loss diabetes drugs Ozempic Wegovy