തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഭക്ഷണ കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്.
അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട.
കറുവപ്പട്ട ശരീരത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയ്ക്കും ഇവ മികച്ചതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇതിനായി കറുവപ്പട്ട എണ്ണ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.കറുവപ്പട്ടയ്ക്ക് സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കറുവപ്പട്ട ദോഷകരമായ ബാക്ടീരിയകള്‍, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവയില്‍ നിന്ന് തലയോട്ടിയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
കൂടാതെ തലയോട്ടിയിലെ അണുബാധ, താരന്‍ എന്നിവ തടയാനും ഇത് സഹായകരമാണ്. ഇതിലൂടെ കൊഴിച്ചിലും തടയാന്‍ ഇവയ്ക്ക് കഴിയും. കറുവാപ്പട്ടയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഇത് മുടി പൊട്ടുന്നത് തടയാനും കരുത്തു പകരാനും സഹായിക്കുന്നു. കാല്‍സ്യം, സിങ്ക് എന്നിവയുള്‍പ്പെടെ ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്.
ഈ പോഷകങ്ങള്‍ മുടികൊഴിച്ചില്‍ തടയുന്നു.അതുപോലെ താരന്‍ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുന്ന ആന്റി ഫംഗല്‍ ഗുണങ്ങളും കറുവപ്പട്ടയിലുണ്ട്. കറുവപ്പട്ടയില്‍ കാണപ്പെടുന്ന അവശ്യ എണ്ണകള്‍ മുടിക്ക് ഈര്‍പ്പവും പോഷണവും നല്‍കുകയും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു.