ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ! ഗുണങ്ങള്‍ ഇവയെല്ലാം

ലരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഇഞ്ചിയില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.ഓക്കാനം, ഉദരപ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് ഇഞ്ചി.

author-image
Priya
New Update
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ! ഗുണങ്ങള്‍ ഇവയെല്ലാം

പലരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഇഞ്ചിയില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.ഓക്കാനം, ഉദരപ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് ഇഞ്ചി.

ഇഞ്ചിയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, ക്രോമിയം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

ഇവയുടെ ഗുണങ്ങള്‍:

1. ഇഞ്ചി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇഞ്ചിയില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്.

2.പ്രമേഹരോഗികള്‍ ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

3.ചര്‍മ്മത്തിലുണ്ടാകുന്ന തിണര്‍പ്പ്, മുഖക്കുരു, ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

4. ശരീരത്തിലെ കോശജ്വലന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ ഗുണം ചെയ്യും.

5.ഇഞ്ചി വെള്ളം വറും വയറ്റില്‍ കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സാധിക്കും. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തുടര്‍ന്ന് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Health ginger