രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ടോ? അങ്ങനെ ഇല്ലെങ്കില്‍ നാളെ മുതല്‍ അത് ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി നിരവധി ആരോഗ്യഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
- നിര്‍ജലീകരണം തടയുന്നു
രാത്രി മുഴുവന്‍ മണിക്കൂറുകള്‍ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. വിയര്‍പ്പിലൂടെ ജലാംശം നഷ്ടപ്പെടുന്നതു കൊണ്ടു കൂടിയാണിത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
- ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
വെറും വയറ്റില്‍ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു.
- നെഞ്ചെരിച്ചിലിന് ആശ്വാസം
അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാകാം. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചില്‍ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.
- ശരീരഭാരം കുറയും
ഉപാപചയ പ്രവര്‍ത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
- രോഗപ്രതിരോധശക്തി വര്‍ധിക്കുന്നു
രാവിലെ വെള്ളം കുടിക്കുന്നതു മൂലം വയറിലെ വിഷാംശങ്ങളെല്ലാം നീക്കം ചെയ്യപ്പെടുന്നു.രോഗപ്രതിരോധശക്തി മെച്ചപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു.
- വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു
ഉദരത്തിലെ ആസിഡുകളെ അടക്കി നിര്‍ത്താനും വൃക്കകളില്‍ കല്ല് ഉണ്ടാകാതെ തടയാനും രാവിലെ വെള്ളം കുടിക്കുന്നതു വഴി സാധിക്കുന്നു.
- തിളങ്ങുന്ന ചര്‍മം
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ചര്‍മപ്രശ്‌നങ്ങള്‍ അകറ്റും. തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ സാധിക്കും. രക്തചംക്രമണം വര്‍ധിക്കും. ചര്‍മം വരണ്ടതാകാതെ സംരക്ഷിക്കും.
- തലമുടിയുടെ ആരോഗ്യം
തലമുടിയുടെ ടെക്‌സ്ചര്‍ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും രാവിലെയുള്ള വെള്ളംകുടി സഹായിക്കും.
- ഊര്‍ജനില മെച്ചപ്പെടുത്താന്‍
രാത്രി മുഴുവന്‍ വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും പലരും ക്ഷീണിതരായിരിക്കും. രാവിലെ വെളളം കുടിച്ചാല്‍ ഊര്‍ജനില മെച്ചപ്പെടും. ഉന്മേഷം ഉണ്ടാകും.
- ഓര്‍മക്കുറവ് തടയുന്നു
ഡീഹൈഡ്രേഷന്‍ മൂലം ഒരു മന്ദതയും ഓര്‍മക്കുറവും എല്ലാം ഉണ്ടാകും. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുക വഴി തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. മാത്രമല്ല ദിവസം മുഴുവന്‍ ആക്റ്റീവ് ആയിരിക്കാനും കഴിയും.