മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. അതുകൊണ്ട് മഴക്കാലത്ത് പച്ചക്കറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാന്‍ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാന്‍ നല്ലത്. ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികള്‍ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയില്‍ കൂടുതല്‍ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. തോരന്‍, സാലഡ്, നൂഡില്‍സ് തുടങ്ങി കാബേജ് കൊണ്ട് വിഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് ആയുര്‍വേദം പറയുന്നു. മഴക്കാലത്ത് തണുപ്പ് ഗുണമുള്ള കാബേജ് ദഹനക്കേടുണ്ടാക്കും.
മഴക്കാലത്ത് കാപ്‌സിക്കം കഴിച്ചാല്‍ അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. തക്കാളി പച്ചക്കറികളില്‍ പ്രധാനിയാണ്. സൂപ്പ്, സാലഡ്, കറികള്‍ ഇവയെല്ലാം ഉണ്ടാക്കാന്‍ തക്കാളി വേണം. എന്നാല്‍ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇത് അസിഡിറ്റി ഉണ്ടാക്കും. മഴക്കാലത്ത് ദഹനക്കേടിനു കാരണമാകും എന്നതിനാല്‍ കോളിഫ്‌ളവര്‍ ഒഴിവാക്കാം.