ഒട്ടുമിക്ക ആളുകളും മുഖത്ത് മുഖക്കുരു, പാടുകള്‍, കണ്ണിന് താഴെ കറുപ്പ്, തിളക്കം മങ്ങല്‍ എന്നീ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍.
ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് സൂക്ഷിക്കുക, മുഖക്കുരുവോ മറ്റ് പാടുകളോ നീക്കം ചെയ്യുക, മുഖത്തെ കേടായിപ്പോയ കോശകലകളെ ഇളക്കിക്കളഞ്ഞ് മുഖം തിളക്കമുള്ളതാക്കുക, ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ ബാക്ടീരിയല്‍- ഫംഗല്‍ ബാധകള്‍ പോലുള്ള അണുബാധകളെ ചെറുക്കുക, ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും അതുവഴി ചര്‍മ്മം ഉന്മേഷത്തോടെയിരിക്കുകയും ചെയ്യാന്‍ സഹായിക്കുക എന്നിങ്ങനെ വിവിധ ധര്‍മ്മങ്ങള്‍ ആപ്പിള്‍ സൈഡര്‍ വിനിഗറിനുണ്ട്.
ഇത് എപ്പോള്‍ ഉപയോഗിക്കുമ്പോഴും വെള്ളമൊഴിച്ച് ഇതിനെ നേര്‍പ്പിക്കണം. നേര്‍പ്പിക്കാതെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കരുത്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും, ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കാം.
പഴങ്ങളോ പച്ചക്കറികളോ ചേര്‍ത്ത് ഉണ്ടാക്കുന്ന സ്മൂത്തികളിലും കുറച്ച് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ക്കാം. സാലഡുകളില്‍ ഡ്രസിംഗായും ചേര്‍ക്കുന്നതും നല്ലതാണ്.
ഹെര്‍ബല്‍ ചായകളിലും അല്‍പം ചേര്‍ത്ത് കഴിക്കാം. ഇതിന്റെ അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ നേരിട്ട് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കാതിരിക്കാനും ചര്‍മ്മത്തില്‍ അപ്ലൈ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
ടോണറായും മാസ്‌ക് ആയും മുഖക്കുരുവിനുള്ള ചികിത്സയെന്ന നിലയിലുമെല്ലാം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ടോണറായിട്ടാണെങ്കില്‍ വെള്ളവും ആപ്പിള്‍ സൈഡര്‍ വിനിഗറും തുല്യ അളവില്‍ യോജിപ്പിച്ചാണ് തേക്കേണ്ടത്. ക്ലെന്‍സ് ചെയ്തതിന് ശേഷം കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് അപ്ലൈ ചെയ്യാം.
മാസ്‌കായിട്ടാണെങ്കില്‍ ഇത് തേന്‍, യോഗര്‍ട്ട് എന്നിവയ്‌ക്കെല്ലാമൊപ്പം അല്‍പം ചേര്‍ത്ത് ഉപയോഗിക്കാം. മുഖക്കുരുവുള്ളിടത്ത് തേക്കാനാണെങ്കില്‍ നേര്‍പ്പിച്ച ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ കോട്ടണ്‍ സ്വാബ് മുക്കി മുഖക്കുരുവുള്ളിടത്ത് നേരിട്ട് അപ്ലൈ ചെയ്യാം.