ചര്‍മ്മത്തെ മിനുസമാര്‍ന്നതും മികച്ചതുമാക്കി മാറ്റാന്‍ കറ്റാര്‍വാഴ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കറ്റാര്‍വാഴ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. കറ്റാര്‍വാഴയില്‍ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന പോഷകങ്ങളുടെ ശക്തി കേന്ദ്രമാണ് കറ്റാര്‍വാഴ.കറ്റാര്‍വാഴയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ എന്നിവ ഉള്‍പ്പെടുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും കൂടുതല്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കറ്റാര്‍വാഴയില്‍ സാലിസിലിക് ആസിഡും അടങ്ങിയിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല, അതുകൊണ്ടാണ് മുഖക്കുരുവിനും പാടുകള്‍ക്കും ഇത് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന ഘടകമാണ്.
കറ്റാര്‍വാഴ ഒരു മികച്ച മോയ്സ്ചറൈസിംഗ് ഘടകമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നു, കൂടാതെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴയില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ അകറ്റാന്‍ സഹായിക്കും. കൂടാതെ, ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും ചര്‍മ്മത്തില്‍ അവശേഷിക്കുന്ന അടയാളങ്ങളും പാടുകളും കുറയ്ക്കും.
ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റാന്‍ കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം:
1.കുറച്ച് കറ്റാര്‍വാഴ ജെല്‍, ഒലിവ് ഓയില്‍, കുറച്ച് ഓട്‌സ് പൊടിച്ചത് എന്നിവ എടുത്ത് എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ പേസ്റ്റ് രൂപപ്പെടുന്നത് വരെ ഇളക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.
2.ജെല്‍ പുറത്തെടുക്കാന്‍ കറ്റാര്‍ഇലയുടെ പുറം പാളി തൊലി കളയുക. എല്ലാ ജെല്ലും പുറത്തെടുത്ത് മുഖത്ത് മൃദുവായി മസാജ് ചെയ്യുക. ബാക്കിയുള്ളവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ജെല്ലിലെ ജലാംശം ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തും.
3.കുറച്ച് കറ്റാര്‍വാഴ ജെല്‍ എടുത്ത് അതില്‍ നാരങ്ങ നീര് ചേര്‍ക്കുക. ശേഷം മുഖത്ത് പുരട്ടിയ ശേഷം രാത്രി മുഴുവന്‍ ഇട്ടേക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.