ഡോ. അമ്മു ശ്രീപാര്‍വതി
കണ്‍സള്‍ട്ടന്റ് ഇഎന്‍ടി
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
'എന്റെ തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നു' എന്ന പരാതിയുമായി ഒട്ടേറെ ആളുകള്‍ ഡോക്ടറെ സമീപിക്കാറുണ്ട്. ഉമിനീര്‍ ഇറക്കുമ്പോള്‍ തടസ്സം, ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ട്, നെഞ്ചരിച്ചില്‍/ഓക്കാനം കിടക്കുമ്പോള്‍ തൊണ്ട കുത്തിച്ചുമ ഇങ്ങനെ പോകുന്നു അവരുടെ പരാതികള്‍.
ഈ ലക്ഷണങ്ങള്‍ മിക്കപ്പോഴും അസിഡിറ്റി കൊണ്ട് ഉണ്ടാവുന്നതും അതിനുള്ള ചികിത്സ നല്‍കിയാല്‍ മാറാവുന്നതുമേയുള്ളൂ. എന്നാല്‍, ഹൃദ്രോഗം മുതല്‍ കാന്‍സര്‍ വരെ ഈ ലക്ഷണങ്ങള്‍ക്കു പിന്നില്‍ ഉണ്ടെന്ന ഭയവുമായാണ് മിക്കവരും എത്തുന്നത്.
ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകള്‍ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടുത്തെ വില്ലന്‍.
രണ്ടു വിധത്തിലാണ് ഈ അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്ട്രോ ഇന്‍സോഫാഗല്‍ റിഫ്ലക്സ്. രണ്ടാമതായി ലാറിംഗോഫാരിഞ്ജന്‍ റിഫ്ലക്സ്.
ഗ്യാസ്ട്രോ ഇന്‍സോഫാഗല്‍ റിഫ്ലക്സ്ന്റെ ലക്ഷണങ്ങളില്‍ പ്രധാനം തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റില്‍ നിന്നുള്ള പുളിച്ചുതെകിട്ടലും നെഞ്ചരിച്ചിലുമാണ്.
ലാറിംഗോഫാരിഞ്ജന്‍ റിഫ്ലക്സിന്റെ ലക്ഷണങ്ങളില്‍ പ്രധാനം തൊണ്ടയില്‍ കഫം പോലെ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നലും ശബ്ദം അടയ്ക്കുന്നതുമാണ്. കിടക്കുമ്പോള്‍ ശ്വാസം തടഞ്ഞു ഉടന്‍ തന്നെ എഴുന്നേല്‍ക്കാന്‍ തോന്നുക, വയര്‍ വീര്‍ക്കുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നല്‍ അസിഡിറ്റിയുടേതാണെന്ന് പൊതുവെ പറഞ്ഞെങ്കിലും വിദഗ്ധ പരിശോധനയിലൂടെ മാത്രമേ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയൂ കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ വൈദ്യ പരിശോധന അനിവാര്യമാണ്.
ഫ്ളക്സിബിള്‍ സ്‌കോപ്പി പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കുള്ള കാരണം ഒരു ലാറിംഗോളജിസ്റ്റിന് കണ്ടെത്തുവാന്‍ കഴിയും. നെഞ്ചരിച്ചിലും പുളിച്ചുതികിട്ടലും അധികരിക്കുന്ന അസ്വാസ്ഥ്യങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന്, ഇതിന്റെ തുടര്‍ പരിശോധനയിലൂടെ വ്യക്തമാകും. അപ്പോള്‍ അതനുസരിച്ചുള്ള ചികിത്സ നല്‍കുവാനും സാധിക്കും.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">