ഇന്ത്യയില്‍ അഞ്ചാംപനിക്കുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ 10 ലക്ഷത്തിലധികം; ലോകാരോഗ്യസംഘടന

ഇന്ത്യയില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ 2022-ല്‍ മീസില്‍സി(അഞ്ചാംപനി)ള്ള പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.

author-image
Web Desk
New Update
ഇന്ത്യയില്‍ അഞ്ചാംപനിക്കുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ 10 ലക്ഷത്തിലധികം; ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ 2022-ല്‍ മീസില്‍സി(അഞ്ചാംപനി)ള്ള പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ആ ആന്റ് പ്രിവന്‍ഷന്റേയും ലോകാരോഗ്യ സംഘടനയുടേയും റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.2022ല്‍ മീസില്‍സ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.

194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ചാണ് മീസില്‍സ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. തുടര്‍ഇതിലാണ് പതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടത്. ഇന്ത്യയില്‍ പത്തുലക്ഷത്തിലധികം കുട്ടികള്‍ക്കാണ് കുത്തിവെപ്പ് ലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വായുവിലൂടെ അതിവേഗം പകരുന്ന അഞ്ചാംപനി തടയുന്നതില്‍ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്.

പാകിസ്താന്‍, നെജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, അംഗോള, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രസീല്‍, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളും മീസില്‍സ് കുത്തിവെപ്പിന്റെ കാര്യത്തില്‍
പിന്നിലാണ്.

ആഗോളതലത്തില്‍ 33 ദശലക്ഷം കുട്ടികള്‍ക്കാണ് 2022-ല്‍ മീസില്‍സ് വാക്‌സിന്‍ നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 22 ദശലക്ഷത്തോളം പേര്‍ക്ക് ഒന്നാംഘട്ട ഡോസും 11 ദശലക്ഷം പേര്‍ക്ക് രണ്ടാംഡോസും നഷ്ടമായെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മീസല്‍സ് റൂബെല്ല (എം.ആര്‍.) വാക്‌സിന്‍ രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേരിലും മീസില്‍സ് രോഗം തടയാനാകും. നവജാത ശിശുവിന് ഒമ്പതുമാസമാകുമ്പോള്‍ ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം.

india Latest News Health News Vaccine newsupdate measels